കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്; കുവൈറ്റിലെ തീപിടിത്ത ദുരന്തത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അഗ്നിശമനസേന
![കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്; കുവൈറ്റിലെ തീപിടിത്ത ദുരന്തത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അഗ്നിശമനസേന](https://worldmalayaleevoice.com/uploads/images/202406/image_870x_666b50b44bc3f.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 45 ഇന്ത്യക്കാരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട്.
മരിച്ചവരില്‍ 23 മലയാളികളെ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ മൃതദേഹങ്ങള്‍ നാളെ രാവിലെ എട്ടരയോടെ കൊച്ചി വിമാനത്താവളത്തില്‍ എത്തിക്കും. ഇതിനായി വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ ഇന്ത്യയില്‍ നിന്ന് പ്രത്യേക വിമാനം കുവൈറ്റിലേക്ക് പുറപ്പെട്ടിരുന്നു.
തീപിടിത്തത്തില്‍ അനവധി മലയാളികള്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സാഹചര്യത്തില്‍ കുവൈറ്റിലേക്ക് പോകാനിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ യാത്ര റദ്ദായി. കേന്ദ്രസർക്കാരില്‍ നിന്നും പൊളിറ്റിക്കല്‍ ക്ലിയറൻസ് ലഭിക്കാത്തിരുന്നതിനെ തുടർന്നാണ് യാത്ര റദ്ദായതെന്നാണ് വിവരം.
കുവൈറ്റിലെ മാൻഗാഫിലുള്ള തൊഴിലാളി കാമ്ബില്‍ കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ 45 ഇന്ത്യക്കാർ കൂടാതെ മൂന്ന് ഫിലിപ്പീൻസ് സ്വദേശികളുമുണ്ട്.