കുവൈറ്റില്‍ തൊഴിലാളികളുടെ അപ്പാര്‍ട്ട്മെന്റില്‍ തീപിടിത്തം: 24 മലയാളികള്‍ ഉള്‍പ്പെടെ 49 പേർ മരിച്ചു

കുവൈറ്റില്‍ തൊഴിലാളികളുടെ അപ്പാര്‍ട്ട്മെന്റില്‍ തീപിടിത്തം: 24 മലയാളികള്‍ ഉള്‍പ്പെടെ 49 പേർ മരിച്ചു

കുവൈറ്റിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍  24 മലയാളികള്‍ ഉള്‍പ്പെടെ 49 പേർ മരിച്ചു. 

തെക്കന്‍ അഹ്‌മദി ഗവര്‍ണറ്റേറിലെ മംഗഫ് നഗരത്തിലെ ആറ് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ 49 ആയി വർധിച്ചു.

ഷിബു വർഗീസ്, തോമസ് ജോസഫ്, പ്രവീണ്‍ മാധവ് സിങ്, ഷമീർ ഉമറുദ്ദീൻ, ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി, ഭുനാഫ് റിച്ചാർഡ് റോയ് ആനന്ദ, കേളു പൊന്മലേരി, സ്റ്റീഫൻ എബ്രഹാം സാബു, അനില്‍ ഗിരി, മുഹമ്മദ് ഷെരീഫ്, സാജു വർഗീസ്, ദ്വാരികേഷ് പട്ടനായക്, മുരളീധരൻ പി വി, വിശ്വാസ് കൃഷ്ണൻ, അരുണ്‍ ബാബു, സാജൻ ജോർജ്, രഞ്ജിത്ത് കുണ്ടടുക്കം, റെയ്മണ്ട് മഗ്പന്തയ് ഗഹോല്‍, ജീസസ് ഒലിവറോസ് ലോപ്സ്, ആകാശ് ശശിധരൻ നായർ, ഡെന്നി ബേബി കരുണാകരൻ എന്നിവരാണ് മരിച്ചവരില്‍ തിരിച്ചറിഞ്ഞ 21 പേർ. വിവിധ ആശുപത്രികളില്‍ വെച്ചാണ് ഇവർ മരിച്ചത്.

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ എംബസി ഹെല്‍പ്പ്‌ലൈന്‍ നമ്ബര്‍ തുറന്നിട്ടുണ്ട്. +96565505246 ആണ് നമ്ബര്‍. കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ നമ്ബറില്‍ ബന്ധപ്പെടാന്‍ എംബസി അറിയിച്ചു.

തെക്കന്‍ അഹ്‌മദി ഗവര്‍ണറ്റേറിലെ മംഗഫ് നഗരത്തിലെ വ്യവസായ സ്ഥാപനത്തിന്റെ തൊഴിലാളി ക്യാമ്ബ് സ്ഥിതിചെയ്യുന്ന ആറ് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്നു പുലര്‍ച്ചെ നാലോടെയാണു സംഭവം. കെട്ടിടത്തില്‍നിന്ന് താമസക്കാരെ മുഴുവനായും ഒഴിപ്പിച്ചു.

മലയാളി ഉടമയായ എന്‍ബിടിസി ഗ്രൂപ്പിന്റേതാണ് തീപിടിച്ച കെട്ടിടം

ഉറക്കത്തിനിടെ വലിയതോതിലുള്ള പുക ശ്വസിച്ചാണ് പലരുടെയും മരണമെന്നാണ് റിപ്പോർട്ടുകള്‍. മലയാളികളടക്കം നൂറ്റി അൻപതിലേറെ പേരാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്.

ദുരന്തത്തിനരയായവരില്‍ ഭൂരിഭാഗവും മലയാളികളാണെന്നാണ് വിവരം. മരിച്ചവരുടെ എണ്ണം 40 കടന്നതായി വിവിധ പ്രാദേശിക അറബ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവർ വിവിധ ആശുപത്രികളില്‍ കഴിയുന്ന പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. കെട്ടിടത്തില്‍ ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിരവധി പേർക്ക് പരുക്കേറ്റു.

ഉറക്കത്തിനിടെ വലിയതോതിലുള്ള പുക ശ്വസിച്ചാണ് പലരുടെയും മരണമെന്നാണ് റിപ്പോർട്ടുകള്‍. മലയാളി ഉടമയായ എന്‍ബിടിസി ഗ്രൂപ്പിന്റേതാണ് തീപിടിച്ച കെട്ടിടം. മലയാളികള്‍ ഉള്‍പ്പെടെ ഇരുന്നൂറോളം പേര്‍ ഇവിടെ താമസിക്കുന്നുണ്ട്. താഴത്തെ നിലയിലുള്ള അടുക്കളയില്‍നിന്നാണ് തീ പടര്‍ന്നതെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കെട്ടിട ഉടമയ്ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്.