രാജസ്ഥാൻ പോളിംഗ് ബൂത്തില്‍; വിധി എഴുതാൻ അഞ്ചര കോടി വോട്ടര്‍മാര്‍

യ്പൂര്‍: രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന്. 200 മണ്ഡലങ്ങളില്‍ 199 ഇടത്താണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ കരണ്‍പൂര്‍ മണ്ഡലത്തിലെ പോളിംഗ് പിന്നീട് നടത്തും. 1875 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

അഞ്ച് കോടിയലധികം വോട്ടര്‍മാര്‍ക്കായി 51,756 പോളിംഗ് ബൂത്തുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ കരണ്‍ പൂര്‍ മണ്ഡലത്തില്‍ പോളിംഗ് പിന്നീട് നടക്കും. മുഖ്യമന്ത്രി അശോക് ഗലോട്ട് ജോധ്പൂരിലെ സര്‍ദാര്‍ പുരയിലും, ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ ഝല്‍റാ പതാനിലും വോട്ട് രേഖപ്പെടുത്തും. ഭരണമാറ്റത്തിനാണ് ബിജെപിയുടെ ശ്രമം.

ഭരണ വിരുദ്ധ വികാരമില്ലെന്നാണ് കോണ്‍ഗ്രസ് വാദം. എന്നാല്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിന്റെയും സച്ചിന്‍ പൈലറ്റിന്റെയും തമ്മിലടി ഗുജ്ജര്‍ വോട്ടിലടക്കം ഉണ്ടാക്കാവുന്ന തിരിച്ചടിയില്‍ കോണ്‍ഗ്രസിന് ആശങ്കയുണ്ട്.