അരവിന്ദ് കെജരിവാൾ അറസ്റ്റിൽ

അരവിന്ദ് കെജരിവാൾ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറസ്റ്റിൽ. മദ്യനയ അഴിമതിക്കേസിൽ ഇഡിയാണ് അറസ്റ്റ് ചെയ്തത്. കെജ് രിവാളിന്‍റെ വസതിയിൽ എത്തിയാണ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

മദ്യനയ കേസില്‍ കെജ് രിവാളിന്റെ അറസ്റ്റ് തടയാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാന്‍ ഇ ഡി അദ്ദേഹത്തിന്റെ വീട്ടിലെത്തുകയായിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കെജ് രിവാളിനെ അറസ്റ്റ് ചെയ്തത്. കെജ് രിവാളിന്റെ വീടിന് മുന്നിലുള്‍പ്പെടെ കനത്ത പോലീസ് സന്നാഹമുണ്ട്. 12 ഉദ്യോഗസ്ഥരടങ്ങുന്ന ഇ ഡി സംഘമാണ് കെജ് രിവാളിന്റെ വീട്ടിലെത്തിയത്. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് 9 തവണ സമന്‍സ് അയച്ചിട്ടും കെജ് രിവാള്‍ ഇ ഡി ക്ക് മുന്നില്‍ ഹാജരായിരുന്നില്ല. ഡല്‍ഹി ജല ബോര്‍ഡുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലും ഇ ഡി അയച്ച സമന്‍സ് കെജ് രിവാള്‍ തള്ളിയിരുന്നു. നേരത്തെ ബി ആര്‍ എസ് നേതാവ് കെ കവിതയെ മദ്യനയ കേസില്‍ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. കവിതയെ അറസ്റ്റ് ചെയ്ത് ഒരാഴ്ച തികയുന്നതിന് മുമ്പാണ് കെജ് രിവാളിന്റെ അറസ്റ്റ്. അറസ്റ്റിനെ തുടര്‍ന്ന് കെജ് രിവാളിന്റെ വസതിക്ക് സമീപം എ എ പി പ്രവര്‍ത്തകര്‍ തടിച്ചു കൂടി. പ്രതിഷേധവുമായെത്തിയ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. അറസ്റ്റിനെതിരെ എ എ പി വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു.