പാഠ പുസ്തകം: കവിത, ഡോ.ജേക്കബ് സാംസൺ

പാഠ പുസ്തകം: കവിത, ഡോ.ജേക്കബ് സാംസൺ
ഞാനൊരു
പാഠപുസ്തകം
പഠിക്കാത്തവൻ 
ജയിച്ച് 
തൂക്കി വിറ്റ
പഴയ പുസ്തകം!
കീറലൊട്ടിച്ച്
പഠിച്ചവൻ
തോറ്റ്
വലിച്ചെറിഞ്ഞ്
മണ്ണിലലിഞ്ഞു
ചേർന്ന
നശിച്ച പുസ്തകം 
ഇപ്പോൾ
മണ്ണിനടിയിലൂടെ
ഇഴഞ്ഞുവരുന്ന
വേരുകൾക്ക്
പുതിയ പാഠങ്ങൾ
ചൊല്ലിക്കൊടുക്കുന്ന
നല്ല പുസ്തകം !