കോതമംഗലത്ത് മരം കാറിന് മുകളിലേക്ക് വീണു; ഒരാള്‍ മരിച്ചു

കോതമംഗലത്ത് മരം കാറിന് മുകളിലേക്ക് വീണു; ഒരാള്‍ മരിച്ചു

കൊച്ചി: എറണാകുളത്ത് കോതമംഗലത്ത് ശക്തമായ മഴയില്‍ മരം കടപുഴകി കാറിന് മുകളിലേക്ക് വീണ് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു.

നേര്യമംഗലം വില്ലേജ് വില്ലാഞ്ചിറ ഭാഗത്താണ് അപകടം നടന്നത്. കാ‍ർ പൂർണമായും തകർന്നിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് ആളെ പുറത്തെത്തിച്ചത്. ഇടുക്കി സ്വദേശി ആശുപത്രി ആവശ്യത്തിന് കൊച്ചിയിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം നടന്നത്. സംഭവത്തില്‍ കെഎസ്‌ആർടിസി ബസ്സിനും കേടുപാട് വന്നിട്ടുണ്ട്.

ഇരമല്ലൂർ വില്ലേജ് ചെറുവട്ടൂർ ഭാഗത്തും വീടിന് മുകളില്‍ തേക്ക് മരം വീണു അപകടം നടന്നത്. കുന്നത്തുനാട് താലൂക്ക് രായമംഗലം വില്ലേജില്‍ എംസി റേഡില്‍ പുല്ലുവഴി മില്ലുംപടി ബസ് സ്റ്റോപ്പിന് സമീപം റോഡിലേക്ക് മരം ഒടിഞ്ഞു വീണ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു.