ഇന്ദിരാഭവനിൽ വൻ ഒരുക്കങ്ങൾ; ആവേശത്തിൽ കോൺഗ്രസ് ക്യാമ്പ്

May 3, 2026 - 15:21
 0  4
ഇന്ദിരാഭവനിൽ വൻ ഒരുക്കങ്ങൾ;  ആവേശത്തിൽ  കോൺഗ്രസ് ക്യാമ്പ്

വോട്ടെണ്ണൽ ദിനത്തിന് മുന്നോടിയായി കോൺഗ്രസ് ആസ്ഥാനത്ത് ഒരുക്കങ്ങൾ. നാളെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിനായി തിരുവനന്തപുരത്തെ  കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) ആസ്ഥാനമായ ഇന്ദിരാഭവനിൽ പന്തൽ ഒരുങ്ങി.

ഇതു കൂടാതെ വിജയം ആഘോഷിക്കാൻ പാർട്ടി പ്രവർത്തകരെയും നേതാക്കളെയും ഉൾക്കൊള്ളാൻ നിരവധി ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.  കടുത്ത ചൂട് പരിഗണിച്ച് ഓഫീസിന് മുന്നില്‍ വലിയ പന്തലും ഫാനുകളും കുടിവെള്ളവും ഒരുക്കിയിട്ടുണ്ട്. ഫലം തത്സമയം കാണാന്‍ വലിയ എല്‍ഇഡി വാളുകളും സ്ഥാപിച്ചു.

 വിജയമുറപ്പിച്ച പ്രവര്‍ത്തകര്‍ പായസവും ലഡുവും ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു.  കെപിസിസിയുടെ മുറ്റത്ത് വലിയ എല്‍ഇഡി വാളുകള്‍ സജ്ജമാക്കി നേതാക്കള്‍ ഒരുമിച്ചിരുന്നാവും ഫലമറിയുക.