തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം : തിങ്കളാഴ്ച കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ

May 2, 2026 - 14:25
 0  5
തെരഞ്ഞെടുപ്പ്  ഫല  പ്രഖ്യാപനം : തിങ്കളാഴ്ച കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനമായ തിങ്കളാഴ്ച കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. ക്രമസമാധാന നില ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ അറിയിച്ചു. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും പരിസരങ്ങളിലും അനാവശ്യമായി ആളുകള്‍ തടിച്ചുകൂടുന്നത് ഒഴിവാക്കണമെന്നും വോട്ടെണ്ണല്‍ ദിവസം ജില്ലയില്‍ പടക്ക വില്‍പ്പനക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

അതേസമയം വിജയാഘോഷങ്ങള്‍ അതിരുവിട്ടാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. കോഴിക്കോട് ജെഡിടിയിലെ സ്‌ട്രോങ്ങ് റൂമുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ യാതൊരുവിധ ചട്ടലംഘനവും നടന്നിട്ടില്ല. പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികള്‍ക്കെതിരെ യുഡിഎഫ് ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിച്ച ശേഷമാണ് ഈ വിശദീകരണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു