'ലോക'യെയും കടത്തിവെട്ടി ഇൻഡ്രസ്ട്രി ഹിറ്റായി 'വാഴ 2' ; ഇതുവരെ നേടിയത് 235 കോടി.
ബോക്സ് ഓഫീസ് കുതിപ്പിന് പിന്നാലെ ഇൻഡ്രസ്ട്രി ഹിറ്റായി 'വാഴ 2'. 'ലോക'യെയും കടത്തിവെട്ടിയാണ് 'വാഴ 2' വിന്റെ ഈ നേട്ടം. കേരളത്തില്‍ ടോപ്പ് കളക്ടഡ് മലയാളം ചിത്രങ്ങളില്‍ ഒന്നാമതായി മാറിയിരിക്കുകയാണ് 'വാഴ 2'. റിലീസായി നാലാം വാരത്തിൽ കേരളത്തില്‍ നിന്ന് മാത്രം 124 കോടി നേടിയ ചിത്രം ഇന്‍ഡസ്ട്രി ഹിറ്റായി മാറി. ഈ റെക്കോര്‍ഡില്‍ 'ലോക'ക്കൊപ്പം 'തുടരും', '2018', 'എമ്പുരാന്‍' എന്നീ ചിത്രങ്ങളേയും 'വാഴ 2' പിന്നിലാക്കി. ചിത്രത്തിന്റെ ആഗോള ബോക്സ്ഓഫീസ് കളക്ഷൻ 235 കോടി രൂപയാണ്. ആഗോള കളക്‌ഷനിൽ ഇപ്പോഴും മുന്നിൽ ‘ലോക’യാണ്.
പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി നവാഗത സംവിധായകനായ എസ് സവിൻ സംവിധാനം ചെയ്ത് പുറത്തിറക്കിയ ചിത്രമാണ് 'വാഴ 2'. ഇൻസ്റ്റഗ്രാം റീൽസിലൂടെ പ്രശസ്തരായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക്, അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങൾ അണിനിരന്ന ചിത്രത്തിൽ സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിൽ തന്നെ ഇതാദ്യമായാണ് നവാഗതരെ മുൻനിർത്തി ഒരുക്കിയ സിനിമ 200 കോടി കളക്‌ഷൻ നേടുന്നത്.