മുഖം തിളക്കമുള്ളതാക്കാൻ തക്കാളി ഫേസ് പാക്കുകൾ
ചർമ്മ സംരക്ഷണത്തിന് ഏറെ മികച്ചതാണ് ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയ തക്കാളി. ചർമം തിളക്കമുള്ളതും മൃദുലവുമാക്കാൻ തക്കാളി അധിഷ്ഠിത ഫേസ് പാക്കുകൾ വളരെ മികച്ചതാണ്. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ തക്കാളി മുഖത്തിന് തിളക്കം നൽകുകയും ടാൻ നീക്കം ചെയ്യുകയും, മുഖക്കുരുവും അധിക എണ്ണമയവും നിയന്ത്രിക്കുകയും ചെയ്യുന്നു.
മുഖത്തെ പാടുകൾ മാറ്റാൻ തക്കാളി എങ്ങനെ ഉപയോഗിക്കണമെന്ന് നോക്കാം.
1 ഒരു ടേബിൾസ്പൂൺ തക്കാളി പൾപ്പ് ഒരു ടേബിൾസ്പൂൺ തേനും ഒരു ടേബിൾസ്പൂൺ തൈരും ചേർത്ത് പാക്ക് ഉണ്ടാക്കി മുഖത്തിടുക.
2. ഒരു ടേബിൾസ്പൂൺ തക്കാളി നീര് ഒരു ടേബിൾസ്പൂൺ കടലമാവുമായി യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. ടാൻ നീക്കം ചെയ്യാൻ മികച്ചതാണ് ഈ പാക്ക്.
3. 1 ടേബിൾസ്പൂൺ തക്കാളി പൾപ്പ് 1 ടേബിൾസ്പൂൺ മുൾട്ടാനി മിട്ടിയുമായി യോജിപ്പിച്ച് ഫേസ് പാക്ക് ഉണ്ടാക്കി മുഖത്തിടുക. മുഖക്കുരുവിനും എണ്ണമയമുള്ള ചർമ്മത്തിനും മികച്ചതാണ് ഈ പാക്ക്.
4. 1 ടേബിൾസ്പൂൺ തക്കാളി പൾപ്പ് 1 ടേബിൾസ്പൂൺ അരിപ്പൊടിയുമായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. നന്നായി ഉണങ്ങിയതിന് ശേഷം കഴുകി കളയുക.