കൂട്ടുകാരെ ഇതിലെ ഇതിലെ...

Apr 27, 2026 - 21:01
 0  5
കൂട്ടുകാരെ ഇതിലെ ഇതിലെ...

സപ്ന അനു ബി ജോർജ്

കാളിദാസന്റെ ശാകുന്തളത്തി ദുഷ്യന്തൻ ഓര്‍ക്കുന്നില്ലെന്നു പറഞ്ഞതു കേട്ടു ദുഃഖിതയായി നില്‍ക്കുന്ന ശകുന്തളയോടു് ശാര്‍ങ്ഗരവൻ കൊടുത്ത ഉപദേശം:

അതഃ പരീക്ഷ്യ കര്‍ത്തവ്യം
വിശേഷാത് സംഗതം രഹഃ
അജ്ഞാതഹൃദയേഷ്വേവം
വൈരീഭവതി സൌഹൃദം

അര്‍ത്ഥം:

അതഃ

:

അതിനാൽ

പരീക്ഷ്യ കര്‍ത്തവ്യം

:

പരീക്ഷിച്ചേ (എന്തും) ചെയ്യാവൂ

വിശേഷാത്

:

പ്രത്യേകിച്ചു്

രഹഃ സംഗതം

:

രഹസ്യമായി ചെയ്യുന്ന കൂട്ടുകെട്ടുകൾ

അജ്ഞാത-ഹൃദയേഷു സൌഹൃദം

:

ഉള്ളിലിരിപ്പു് അറിയാത്ത ആളുകളോടുള്ള സൌഹൃദം

ഏവം വൈരീ-ഭവതി

:

ഇങ്ങനെ ശത്രുതയാകും.

വ്യക്തിബന്ധങ്ങളെപ്പറ്റിയുള്ള ഈ ഉപദേശം ഇന്നും പ്രസക്തമാണു്.

(ഇത് ഇന്റെനെറ്റിൽ നിന്നും ഉമേഷിന്റെ  പേജിൽ നിന്നും എടുത്ത വാക്യം ആണ്)

സൌഹൃദങ്ങൾ വാനാളം വളന്നു പന്തലിക്കട്ടെ,ആൾക്കാരുടെ എണ്ണവും അതുപോലെ എണ്ണമറ്റതായിത്തീരട്ടെ.” ഒരു ഫെസ്ബുക്കിൽ 3000 ൽ അധികം സുഹൃത്തുക്കളുള്ള ഒരു മഹാമനസ്കന്റെ  ഉത്തരം ആണ്.ഇന്ന് സുഹൃത്ത് എന്ന വാക്ക് എല്ലാവർക്കും ഒരിത്തിരി പരിചയം തോന്നുന്ന,ആരെയും ആർക്കും സ്വയം വിശേഷിപ്പിക്കാവുന്ന, സംബൊധന ചെയ്യാവുന്ന  ഒരു വാക്കായി മാറിയിരിക്കുന്നു.സൌഹൃദശൃഖലകളുടെ പെരുമഴക്കാലം, ഓർക്കുട്ടിലൂടെയും പിന്നിട് എല്ലാവരുടെ കുടുംബവീടായി മാറിയ ഫെയിസ്സ്ബുക്കിലും വന്നുനിന്നു.

സൌഹൃദത്തിന്റെയും സ്നെഹത്തിന്റെയും വളപ്പൊട്ടുകളും മനസ്സിൽ നിറച്ച് ആ മുത്തുച്ചിപ്പികൾ ജീവിത്തിന്റെ അധ്യായങ്ങളിൽ,ഓർമ്മയായി കാത്തുസൂക്ഷിക്കാറുണ്ട് നാം.എന്നെങ്കിലും മറിച്ചു നോക്കുന്ന മനസ്സിന്റെ പുസ്തകത്താളുകളിൽ മാത്രം കാണാവുന്ന ചില പേരിൽ മറഞ്ഞു നിൽക്കുന്ന സൌഹൃത്തുക്കൾ! അവധിദിവസങ്ങളിൽ കിട്ടുന്ന കത്തുകളിലും മറ്റും നിറഞ്ഞു നിന്നിരുന്ന സൌഹൃദങ്ങൾ,ഇന്ന് പേരുകളും, ഗ്രൂപ്പുകളും,അലുമിനികളിലും മാത്രമായിത്തിർന്നു.എങ്കിലും ഇന്റെർനെറ്റിന്റെ സഹായത്താൽ ഈമെയിലും,ചാറ്റും ഒരു പരിധിവരെ നഷ്ടപ്പെട്ട ബന്ധങ്ങൾ തിരഞ്ഞു പിടിക്കാനും,പുനർജീവിപ്പിക്കാനും സഹായിച്ചു.കാലത്തിന്റെ മാറ്റം സൌഹൃദ സംഭാഷങ്ങൾക്കായി ആദ്യം ‘ഓർക്കുട്ട്’ നമ്മുക്കു മുന്നിൽ എത്തിച്ചു.അവിടെ സുഹൃത്തുക്കൾ വീണ്ടും എത്തി ധാരാളം”അയ്യോ ഇതു നീയല്ലെ! എന്റെ,പെണ്ണെ,ചക്കരെ, നീ  അങ്ങു വണ്ണം വച്ചല്ലോ”.നമ്മുടെ ഓരൊ കുഞ്ഞു ചെറിയ വലിയ കാര്യങ്ങൾ പോലും ഓർത്തിരിക്കുന്ന സുഹൃത്തുക്കൾ.സംസാരിച്ചു തുടങ്ങിയാൽ നീണ്ടു നീണ്ടു പോകുന്ന ഓർമ്മകളുടെ ഓളങ്ങൾ.ഫെയിസ്സ് ബുക്കിന്റെ കാലം അതിലും വിപുലമായ സന്നാഹസം‍വിധാനങ്ങളുമായെത്തി.ഗ്രൂപ്പുകളായി,പലതരം കോളേജ് അലുമിനികളായി,എന്നുവേണ്ട, ഒരാൾക്കുമാത്രമായ ‘ചരമക്കോളം’ വരെ ഗ്രൂപ്പായി.ഇതിൽ നിന്നെല്ലാം എന്തെങ്കിലും നല്ലതു ഹൃദയത്തിലേക്കായി പെറുക്കിയെടുക്കാൻ സാധിച്ചു എന്ന കാര്യവും സന്തൊഷം തന്നു.

ഞാൻ 4000 ത്തീന്റെ  മൈൽസ്റ്റോണിൽ എത്താറായി, അടുത്ത ‘comment’ എത്തി.എന്തിനാ ഇങ്ങനെ പരിചയംമില്ലാത്തെവരെ കൂട്ടുചേർക്കുന്നത്,എന്ന ചോദ്യത്തിനു മറുപടിയും എത്തി ‘ഞാനല്ല, അവർ എന്നെ ചോദിച്ച് ‘friend request’ മായി എത്തുന്നു.എന്തിനിത്ര ആവേശം?മറുചോദ്യം ഉടനടി  എത്തി” എനിക്ക് തക്കതായ ഒരു കാരാണം പറയൂ, എല്ലാ കൂട്ടുകാരുമായി കൂട്ടുകൂടുന്നതിനും,സുഹൃത്തുക്കൾ എന്ന് എല്ലാവരെയും എന്തുകൊണ്ട് വിളിച്ചുകൂടാ?താങ്കൾ ആലോചിക്കുന്നുണ്ടോ,ഇത്രമാത്രം പേരെ നിങ്ങളുടെ പേജിൽ കണ്ടതിനാൽ,തിരിച്ചുപോയ ഒരു ആത്മാർത്ഥതയുള്ള നല്ലൊരു സുഹൃത്ത് നിങ്ങൾക്ക് നഷ്ടപ്പെട്ടേക്കാം?നിങ്ങളുമായി ആഴ്ചയിലൊരിക്കൽ പോലും ഒരു ശുഭാശംസയോ, ഒരു കത്തൊ,messge ഒന്നും അയക്കാത്തയാളെ എങ്ങിനെ എന്തിനു നിങ്ങൾ സുഹൃത്ത് എന്നു  വിളിക്കും?നിങ്ങൾ അയക്കുന്ന പോസ്റ്റ് ഒരു ടിന്റുമോൻ  തമാശപോലും ‘കൊള്ളാം’ എന്നു തിരിച്ചു comment’ ചെയ്യാത്തെ ആളെ മതിയോ നിങ്ങൾക്ക് സുഹൃത്തായി?

ഫെയിസ് ബുക്കിലൂടെ സ്കൂളിലാകട്ടെ,കോളേജിലാകട്ടെ,ധാരാളം പഴയ സുഹൃത്തുക്കളെ കണ്ടുപിടിക്കാൻ  സാധിച്ചു.പിന്നെ ഓർക്കുട്ട്, അവിടെ നിന്നു ഞാൻ പതിയെ വലിഞ്ഞപ്പോൾ,ജോൺസൺ മുല്ലശേരി സാറിനെപ്പോലെയുള്ള ആൾക്കാരെയും ഞാൻ കൂടെക്കൂട്ടി. അക്ഷത്തെറ്റുകൾ എന്നെ പലവട്ടം നല്ലൊരു, ‘കിഴുക്കി’ലൂടെ തിരുത്തിത്തന്ന മലയാളം സർ.പലതരം ആൾക്കാരും വ്യാപ്തികളും,ഒരോരുത്തരുടെ ഐഡിയാകളും മറ്റും, ബ്ലോഗിനോളം തന്നെ വ്യാപ്തിയുള്ള മറ്റൊരു ലോകം.എല്ലാത്തരം ആൾക്കാർക്കും അത്രവലിയ താത്പര്യം  ഇല്ല എങ്കിലും,എന്തിലും നമുക്കാവശ്യമുള്ള നല്ലതു മാത്രം എടുത്താൽ മതി എന്ന എന്റെ ചിന്താഗതിയുമായി  ഒത്തുപോകുന്ന ഒരു വലിയ ഗ്ലാമർ ലോകം.അവിടെയും കിട്ടി ധാരളം സുഹൃത്തുക്കൾ,അവരിൽ പ്രമുഖ  ലേഖികയും എഞ്ചീനയറുമായ  ഗീത ഏബ്രഹാം ജോസ്. സിനിമാസംവിധായകനും,അമേരിക്ക നിവാസിയുമായ ജോർജ്ജ് സാമുവൽ,ചിത്രങ്ങളാൽ കവിതകൾ രചിക്കുന്ന ജീൻ പോൾ,നൂലിഴകളിൽ ചിത്രങ്ങളും കരകൈശലവും  മറ്റും  ചെയ്യുന്ന നീമ റ്റൈറ്റസ് എന്നിങ്ങനെ നീണ്ടു പോകുന്നു ലിസ്റ്റ്. ഇതിനിടയിൽ വിശ്വസിക്കാൻ പറ്റാത്ത ചില ആൾക്കാരെ  പരിചയപ്പെട്ടു,രേവതി!ദേവസുരം,രാവണപ്രഭു  എന്നീ  രണ്ടു സിനിമൾ എല്ലാവരും ശ്രീ.മോഹൻലാലിനെ കാണാനായി കണുമ്പോൾ,രേവതിയുടെ മുഖഭാവങ്ങൾ നോക്കിയിരിക്കുന്നവർ ധാരാളം. എത്രവട്ടം  കണ്ടു എന്നതിന്റെ കണക്ക് എനിക്കില്ല,ഇന്നും,വീണ്ടും കാണുമ്പോൾ ആരാധനമാത്രം മനസ്സിൽ.  രേവതി തന്നെയാണോ എന്നു ഇന്നും ഒരു സന്തേഹം  ഉണ്ടെങ്കിലും,അവരെന്നു കരുതി,ഒന്നു രണ്ടു മെസ്സേജുകൾ കീട്ടിയതിൽ ഫെയ്സ് ബുക്കിനു നന്ദി.പിന്നെ അഞ്ചലി മേനോൻ,ഒരു  സിനിമാനടിയെക്കാൾ സുന്ദരിയായ സംവിധായക.ഏതൊരു ചോദ്യത്തിനും ഉടനടി മറുപടി തരുന്നു,ഏറ്റവും ‘സിമ്പിളായ’ ഒരു സുഹൃത്ത്. ഇങ്ങനെ പോകുന്നു പ്രശ്സ്തരായ  സൌഹൃദങ്ങൾ.എന്നാൽ സമയം കൊല്ലിയായി ഫെയിസ്ബുക്കിനെ കാണുന്നവരും ഇല്ലാതില്ല.അവർ നമ്മളെയും അതുപോലെ കരുതുന്നു എന്നു തോന്നിയാൽ സ്വയം അവിടെനിന്ന്  ഒഴിഞ്ഞുമാറുക.നമ്മുടെ ലേഖനങ്ങൾക്ക് ബ്ലോഗുകളിലെപ്പോലെ തന്നെ ധാരാളം വായനക്കാർ ഇവിടെയുമുണ്ട്, ആത്മാർത്ഥമായ വിമർശനങ്ങ,പ്രചിദങ്ങൾ തരുന്നവരും ധാരാളം.

ഫെയ്സ്ബുക്കിൽ സാംസംങ്ങ് ക്യാമറക്കണ്ണാൽ വഴിനീളെ ഫോട്ടോകൾ എടുക്കുന്ന എന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ട് ”നിനക്കൊന്നും രാവിലെ വേറെ പണിയൊന്നും ഇല്ല“ എന്നു വാക്കാൽ വിമർശിക്കുന്നവരും ഇല്ലാതില്ല.ടെക്നോളജിയുടെ ഭാഗമായി വരദാനം കിട്ടിയതുപോലെ,ട്രാഫിക് ബ്ലൊക്കിൽ നിൽക്കുമ്പോൾ ദൂ‍രെ അസ്തമിക്കുന്ന സൂര്യന്റെ കിരണങ്ങൾ മേഘത്തിടമ്പുകൾക്കിടയിൽ നിന്നെന്നെ എത്തിനോക്കിയപ്പോൾ, ഞൊടിയിടയിൽ ഫോണിന്റെ ക്യാമറക്കണ്ണുകളാൻ ഒപ്പിയെടുത്തു.അതേ നിൽ‌പ്പിൽ WIFI  ഓൺചെയ്തു ഫെയിസ്ബുക്കിൽ പോസ്റ്റും ചെയ്തു.അടുത്ത് നിമിഷത്തിൽ വന്ന,റ്റെൽമയുടെ,മാധുരിയുടെ,അനിൽച്ചായന്റെ, 'Like'  എന്നെ ഫോട്ടോഗ്രാഫിയുടെ ഉസ്താദ് പദവിയിലേക്ക് വലിച്ചുകയറ്റി.ഇത്ര ചെറിയ വലിയ സന്തോഷങ്ങളിൽ നീരാടി വീട്ടിൽചെല്ലുബോൾ ദാ കിടക്കുന്നു ചോദ്യം, ‘ നീ വണ്ടിയോടിക്കുബോൾ മൊബൈൽ ഉപയോഗിച്ചതെന്തിനാ? ‘ .

സൌഹൃദത്തിനും,മുഖവും ശബ്ദവും പരിചയത്തി
ന് ഒരു  അളവുകോലില്ല എന്നു തീരുമാനിക്കുന്ന  ഇന്റെർനെറ്റ്. ഇന്നും ഒർക്കാനും സഹായിക്കാനും തയ്യാറായ ധാരാളം പേർ.സ്കൂളും കോളേജും വർഷങ്ങളുടെ നേരിട്ടുള്ള പരിചയത്താൽ തന്നതിലും കൂടുതൽ വൈവിദ്ധ്യതയുള്ള ആൾക്കാർ,വർഷങ്ങളോളം ഒരു ഇന്റെർനെറ്റ് പേജിലെ പേരുമാത്രമായിരുന്നിട്ടുപോലും,ധാരാളം സൌഹൃദങ്ങൾ എനിക്കു നേടിത്തന്നു.ഒരിക്കലെങ്കിലും ഇവരിലാരെയെങ്കിലും നേരിട്ടുകാണും,പരിചയം പൂർവ്വാധികം ശക്തിപ്പെടും എന്നൂള്ള പ്രതീക്ഷകൾ ഒന്നുംതന്നെ  ഇവിടെ വിലപ്പോകുന്നില്ല.ഇനിയും വീണ്ടും കൂടുതൽ സുഹൃത്തുക്കൾ കിട്ടും എന്ന പ്രതീക്ഷയും അവസാനിക്കുന്നില്ല. ജീവിതം ഒരു പൂവിന്റെ നൈർമ്മല്യത്തോടെ,നറുമണത്താൽ സ്നേഹത്തിന്റെ സൌഹൃദം തരുമ്പോൾ കണക്കില്ലാതെ കോരി നിറച്ചാൽ ഏതു പുഷ്പത്തിന്റെ മണം എന്ന് എങ്ങിനെ തരംതിരിക്കും?ഇവിടെ നല്ലതുമാത്രം ജീവിതത്തിൽ പ്രവർത്തിക്കൂ ചിന്തിക്കൂ എന്നു പ്രതിഞ്ജയെടുക്കാത്തവരും ധാരാളം!

ആരാധാനാഭവം,അസഭ്യഭാഷകൾക്കും,വാഗ്വാദങ്ങളുമായി മാറുമ്പോൾ ഞാൻ എന്റെ ഈ ചെറിയവലിയ ജാലകങ്ങളിലെ എന്റെ ശക്തിശ്രോതസ്സുകളായ  മലയാളീ‍ഇക്കയെ നീട്ടിവിളിക്കുന്നു.....‘ആരാട ഞങ്ങടെ ചേച്ചിയോട്  ‘തെണ്ടിഭാഷ’ ഉപയോഗിക്കുന്നത് ?“ എന്ന് ഉടനടി പോസ്റ്റും എത്തും!അങ്ങനെ അറിഞ്ഞും അറിയാതെയും,നമുക്കായി  ചാടിവീഴുന്ന സൌഹൃദങ്ങൾ ധാരാളം.

അറിഞ്ഞോ അറിയാതെയോ എന്റെ സുഹ്രത്തുക്കളായവര്‍ക്കും.,പിന്നിട്ടവഴികളിലെവിടെയൊക്കെയോ നഷ്ടപ്പെട്ട സുഹ്രത്ത് ബെന്ധങ്ങള്‍ക്കും ,മരിച്ചിട്ടും മരിക്കാത്ത ഓര്‍മ്മകള്‍ക്കും…