ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ അവസാന ഘട്ടത്തിലേക്ക്

Apr 30, 2026 - 20:11
 0  6
ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ അവസാന ഘട്ടത്തിലേക്ക്

 -ഉമ്മൻ കാപ്പിൽ 


ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ആവേശകരമായ രജിസ്ട്രേഷൻ, പ്രത്യേകിച്ച് യുവതീ യുവാക്കളുടെ പതിവിലും ഉയർന്ന പങ്കാളിത്തം സംഘാടക സമിതിയെ പ്രോത്സാഹിപ്പിക്കുന്നു. MGOCSM (ഹൈസ്കൂൾ/കോളേജ് വിദ്യാർത്ഥികൾ), FOCUS അംഗങ്ങൾ, സൺഡേ സ്കൂൾ വിദ്യാർത്ഥികൾ, ഭദ്രാസനത്തിലുടനീളമുള്ള മുതിർന്ന അംഗങ്ങൾ, വൈദികർ എന്നിവർ ഉത്സാഹത്തോടെ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലാങ്കസ്റ്റർ വിൻധം റിസോർട്ടിൽ താമസ സൗകര്യം ഉറപ്പാക്കാൻ മെയ് 30-നു മുമ്പ് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിക്കുന്നു. 

രജിസ്ട്രേഷനും വിശദാംശങ്ങൾക്കും www.fycnead.org സന്ദർശിക്കുക. കോൺഫറൻസിനോട് അനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക് ലേഖനങ്ങളും പരസ്യങ്ങളും മെയ് 15 നു മുമ്പ് അയയ്ക്കണമെന്ന് സുവനീർ എഡിറ്റർ ഡോ. റെബേക്കാ പോത്തൻ ഓർമിപ്പിച്ചു.

ലേഖനങ്ങളും പരസ്യങ്ങളും [email protected] എന്ന ഈമെയിൽ അഡ്രസിലേക്ക് അയയ്‌ക്കേണ്ടതാണ്. ഭദ്രാസനത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനമാണ് ഫാമിലി   യൂത്ത് കോൺഫറൻസ്. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ള വൈദികരും ജനങ്ങളും ഈ നാല് ദിവസത്തെ പരിപാടിയിൽ പങ്കെടുക്കുo. ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാർ നിക്കളാവോസിന്റെ ആത്മീയ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘാടക സമിതി, വളരെ പ്രതീക്ഷയോടെ ഒരുക്കങ്ങൾ പൂർത്തിയാക്കുകയാണ്.

2026 ഫാമിലി &  യൂത്ത് കോൺഫറൻസ് ജൂലൈ 15 ബുധനാഴ്ച മുതൽ ജൂലൈ 18 ശനിയാഴ്ച വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്റർ വിൻധം റിസോർട്ടിൽ നടക്കും. ';കൃപയുടെ പാത്രങ്ങൾ' എന്ന കോൺഫറൻസ് തീം 2 തിമോത്തി 2:20–22 അടിസ്ഥാനമാക്കിയുള്ളതാണ്.

പ്രധാന പ്രഭാഷകർ:

• ഡോ. തോമസ് മാർ അത്താനാസിയോസ്, കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത

• ഹൈറോമോങ്ക് വാസിലിയോസ്, സെയിന്റ് ഡയോണിഷ്യസ് മൊണാസ്ട്രി

• ഫാ. ഡോ. എബി ജോർജ്, ലോങ്ങ് ഐലൻഡ് സെന്റ് തോമസ് ഇടവക വികാരി  

• ലിജിൻ തോമസ്, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം

ബൈബിൾ, വിശ്വാസം, പാരമ്പര്യം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: • ഫാ. അലക്സ് ജോയ് (കോൺഫറൻസ് കോർഡിനേറ്റർ): 973-489-6440 • ജെയ്‌സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി): 917-612-8832 • ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ): 917-533-3566

ജെയ്‌സൺ തോമസ്

                 ജോൺ താമരവേലിൽ