ബീനാ കണ്ണൻ കൊറ്റ്യൂർ മിസ് യൂണിവേഴ്സ് കേരള സൗന്ദര്യമത്സരം കൊച്ചിയിൽ

Apr 25, 2026 - 14:27
 0  3
ബീനാ കണ്ണൻ കൊറ്റ്യൂർ മിസ് യൂണിവേഴ്സ് കേരള സൗന്ദര്യമത്സരം  കൊച്ചിയിൽ

കൊച്ചി: ഈ വർഷത്തെ മിസ് യൂണിവേഴ്സ് കേരള സൗന്ദര്യമത്സരം മേയ് 22 മുതൽ 26 വരെ കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ. ക്വീൻ ഫ്രെയിം സ്റ്റുഡിയോസ് സംഘടിപ്പിക്കുന്ന മത്സരത്തിന്‍റെ ടൈറ്റിൽ സ്പോൺസർ ബീനാ കണ്ണൻ കൊറ്റ്യൂറാണ്. ഗ്രാൻഡ് ഫിനാലെ ഉൾപ്പെടെ ആറു ദിവസങ്ങളിലായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.

മിസ് യൂണിവേഴ്സ് ഇന്ത്യ വേദിയിലേക്കുള്ള കേരളത്തിന്‍റെ ഔദ്യോഗിക എൻട്രിയാണ് ഈ മത്സരം. ഇതിലെ വിജയിയാകും പിന്നീട് നടക്കുന്ന മിസ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുക. ഗ്ലാമാനന്ദ് എന്‍റർടൈൻമെന്‍റ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ദേശീയ തലത്തിലുള്ള മത്സരം സംഘടിപ്പിക്കുന്നത്.

പ്രധാന നഗരങ്ങൾ, കോളേജുകൾ, ശീമാട്ടി കൊച്ചി, ​കോട്ടയം ഷോറൂമുകൾ എന്നിവടങ്ങളിൽ നടക്കുന്ന ഓഡിഷനുകളിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 24 മത്സരാർഥികളാണ് കിരീടത്തിനായി മാറ്റുരയ്ക്കുന്നത്.

25ന് കൊച്ചി ശീമാട്ടിയിലെ ബീന കണ്ണൻ കൊറ്റ്യൂറിൽ സെമിഫൈനൽ അരങ്ങേറും. ശീമാട്ടി സിഇഒയും ലീഡ് ഫാഷൻ ഡിസൈനറുമായ ബീനാ കണ്ണൻ, മിസ് യൂണിവേഴ്സ് ഇന്ത്യ 2025 വിജയി മണിക വിശ്വകർമ, മിസ് യൂണിവേഴ്സ് ഇന്ത്യ ചെയർമാൻ നിഖിൽ ആനന്ദ് എന്നിവരാണ് സെമിഫൈനൽ മത്സരത്തിലെ വിധികർത്താക്കളായി എത്തുന്നത്. വിജയികൾ 26-ന് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ റാംപിലെത്തും.

മിസ് ഇന്‍റർനാഷണൽ ഇന്ത്യ റൂഷ് സിന്ധു, മിസ് യൂണിവേഴ്സ് ഇന്ത്യ ചെയർമാൻ നിഖിൽ ആനന്ദ്, അംജാദ് ഖാൻ, മുൻ മിസ് യൂണിവേഴ്സ് കേരള ഐശ്വര്യ ശ്രീനിവാസൻ എന്നിവരടങ്ങുന്ന പാനലായിരിക്കും ഈ വർഷത്തെ മിസ് യൂണിവേഴ്സ് കേരളയെ തിരഞ്ഞെടുക്കുക. അർച്ചന രവിയാണ് മിസ് യൂണിവേഴ്സ് കേരള ഡയറക്റ്റർ. പ്രശസ്ത കൊറിയോഗ്രാഫർ ഷാം ഖാൻ ആണ് ഷോ ഡയറക്റ്ററും കൊറിയോഗ്രാഫറും.