‘പേട്രിയറ്റ്’ മുതൽ ‘ദൃശ്യം 3’ വരെ; മെയ് മാസത്തിൽ കാത്തിരിക്കുന്നത് വമ്പൻ റിലീസുകൾ

Apr 30, 2026 - 20:24
May 1, 2026 - 05:40
 0  6
‘പേട്രിയറ്റ്’ മുതൽ ‘ദൃശ്യം 3’ വരെ; മെയ് മാസത്തിൽ കാത്തിരിക്കുന്നത്   വമ്പൻ റിലീസുകൾ

മലയാള സിനിമാപ്രേമികൾക്ക് ആവേശകരമായ ദിനങ്ങളാണ്  വിരുന്നെത്തുന്നത്. മാസ്സും ആക്ഷനും ഇമോഷനും പ്രണയവും കോമഡിയും ഒത്തുചേരുന്ന ഒട്ടേറെ ചിത്രങ്ങളാണ് മെയ് മാസത്തിൽ തിയേറ്ററുകളിൽ ത്തുന്നത്.ത്തുന്നത്.. 17 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ബിഗ് സ്ക്രീനിൽ ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രം ‘പേട്രിയറ്റ്’ ആണ് ഈ മാസത്തെ ഏറ്റവും വലിയ ആകർഷണം. മെയ് ഒന്നിന് റിലീസാകുന്ന ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്.

 ‘മാർക്കോ’യുടെ വൻ വിജയത്തിന് ശേഷം ഷരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന ‘കാട്ടാളൻ’ മെയ് മാസത്തിലെ പ്രധാന റിലീസുകളിൽ ഒന്നാണ്. ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന ഈ ചിത്രത്തിൽ പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിംഗ് എന്നിവർക്കൊപ്പം രവി ബസ്രൂർ സംഗീതം നിർവ്വഹിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇതിനൊപ്പം തന്നെ ഷെയ്ൻ നിഗം എസ്.ഐ വിജയ് രാധാകൃഷ്ണനായി എത്തുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ദൃഢം’ മെയ് എട്ടിന് തിയേറ്ററുകളിലെത്തും.

  മെയ് 14-ന് ടൊവിനോ തോമസും ബേസിൽ ജോസഫും ഒന്നിക്കുന്ന ‘അതിരടി’ എന്ന ചിത്രവും, സൂര്യ നായകനായി ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘കറുപ്പും’ റിലീസിനെത്തും. തൃഷ കൃഷ്ണൻ, ഇന്ദ്രൻസ്, സ്വാസിക എന്നിവർ അണിനിരക്കുന്ന ‘കറുപ്പ്’ സൂര്യ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്റ്റാണ്.  

മാസാവസാനം പ്രേക്ഷകരെ കാത്തിരിക്കുന്നത് മലയാളത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസികളിലൊന്നായ ‘ദൃശ്യം 3’ ആണ്. ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ മെയ് 21-ന് എത്തുന്ന ഈ ചിത്രം ആഗോളതലത്തിൽ തന്നെ വലിയ ശ്രദ്ധനേടിക്കഴിഞ്ഞു. ഇതേ ദിവസം തന്നെ ഷാജി കൈലാസ് സംവിധാനം ചെയ്ത് ജോജു ജോർജ്ജ് നായകനാകുന്ന ആക്ഷൻ ചിത്രം ‘വരവും’ റിലീസാകും.