രത്നമ്മ-   ഒരു Housemaid  തുടർക്കഥ

രത്നമ്മ-   ഒരു Housemaid  തുടർക്കഥ

 

ഏവിടെയും  ജീവിതം പലതരം മനുഷ്യരെ, സംഭവങ്ങളെ  ദിനംപ്രതി നമുക്കുമിന്നിലെത്തിക്കുന്നു! അവയിൽ ചിലത് നമുക്ക് പ്രേത്സാഹങ്ങൾ നൽകുന്നു,ചിലവ നമൂക്ക് ജീവിതത്തിന്റെ പാഠങ്ങൾ പറഞ്ഞുതരുന്നു. എന്തായാലും ഈ അനുഭവം, ജീവിതം എത്രമാത്രം  സുന്ദരമാണെന്നും, ദൈവനുഗ്രഹങ്ങൾ എനിക്കുവേണ്ടി ആരോ കരുതിവെച്ചെന്നും ഉള്ള ഒരു തിരിച്ചറിവുകൂടിയായിരുന്നു! സുൽഫത്തിന്റെ  വേദനിക്കുന്ന കഥകളിൽ നിന്നും കേട്ടറിഞ്ഞ ഒരു പേര് , വേദനക്കഥകൾ എന്നാൽ കഴുത്തു വേദന, കാലുവേദന എന്നിവ കഥകളായി മാറുംബോൾ  അവർ ചെയ്യുന്ന വീടുകളിലെ part-time ജോലികൾ വില്ലന്മാരും വില്ലത്തികളും ആകുന്നു! “ മാഡം ഇന്ന് ഒത്തിരി ജോലിയുണ്ടായിരുന്നു,ഇരിക്കാൻ സമയം കിട്ടിയില്ല! ഇതിനു പരിഹാരമായി ഞാൻ അവരെയുംകൂട്ടു  എന്റെ ആയുർവേദ, Dr.ഫൌസിയയുടെ അടുത്ത് വേദനസംഹാരിക്കായി എത്തി.  ഡോക്ടറിന്റെ കണക്കിൽ  ഇത്രയും ‘ആരോഗ്യവതിയായ” ഒരു housemaid അവർ കണ്ടിട്ടേയില്ല പോലും! എങ്കിലും വേദനക്കുള്ള കുഴുംബും കഷായവുമായി  സുൽഫത്ത് മടങ്ങി.

വീണ്ടും കഥകളും കൂംബാരം  എനിക്കുമുന്നിൽ  തുറന്നിടുന്ന സുൽഫത്ത് പിറ്റേന്ന് ആയുർവേദഹോസ്പിറ്റലിലേക്കുള്ള  വഴി ചോദിച്ചു! ഞാൻ പറഞ്ഞു കൊടുക്കുന്നത്  അവർക്ക് മനസ്സിലാകുന്നുണ്ടെങ്കിലും, കൂടെകൊണ്ടുപോകാൻ ശ്രമിക്കുന്ന ആളുടെ പ്രായം കണക്കിലെടുത്താൽ  അവർ അടുത്തൊന്നും റ്റാക്സിയിൽ എത്തില്ല എന്നതിനു സംശയം ഒന്നുമില്ല!എന്റെ മനസ്സിലെ  കരുണ സടകുടഞ്ഞെഴുനേറ്റു!സുൽഫത്ത് തയ്യാറകു,ഞാൻ കൊണ്ടുവിടാം,വഴിയും നിങ്ങൾക്ക് പഠിക്കാമല്ലോ!Thank you ,madam എന്നുള്ള സുൽഫത്തിന്റെ അനുഗ്രാശിസുകൾക്കൊപ്പം ഞങ്ങൾ അടുത്ത” patient “നെ എടുക്കാനായി അവരുടെ വീട്ടിലേക്ക് യാത്രയായി! ഈ ചേച്ചിയില്ലെ madam,എതാണ്ട് 20 വർഷം ആയി  മസ്കറ്റിൽ ജോലിക്കു നിൽക്കുന്നു!Eeeeeee  എന്ന ശബ്ദത്തോടെ  ബ്രേക്കിട്ടുനീന്ന എന്റെ വണ്ടിയും ചിന്തകളും ,നേരിട്ട് ഒരു യാഥാർഥ്യങ്ങളുടെ പടിവാതിക്കലെത്തി നിന്നു.

ധൃതിയിൽ  ഇടവഴിയിലൂടെ ചുറുചുറുക്കോടെ  നടന്നുവരുന്ന ഒരു സ്ത്രീ‍യെ ചൂണ്ടിക്കാട്ടി സുൽഫത്ത് പറഞ്ഞു  ‘ ദാ വരുന്നു ,ചേച്ചി! ഏതാണ്ട് 60 വയസ്സോളം പ്രായമുള്ള ,ചുരിദാറിട്ട ഒരു മലയാളി സ്ത്രീ!  ആയുർവേദാ‍ ആശുപത്രിയിലേക്കുള്ള ദൂരംഅ ത്രവിരസമായ യാത്രയായില്ല! വണ്ടിയിലിരുന്നു എതാണ്ട് അവരുടെ  ജീവിതത്തിന്റെ ഏറിയപങ്കും അവരെന്റെ മുന്നിൽ തുറന്നുവെച്ചു! പത്തനംതിട്ടയിൽ നിന്ന് ഏതോ ഒരു ഏജെന്റ് വഴി 20 വർഷങ്ങൾക്കുമുൻപ് ‘ വീട്ടുജോലിക്കായി” ഒമാനിൽ എത്തി. അന്നൊന്നും 4 wheel drive, metro  ഇങ്ങെയറ്റം  ബസ് പോലും ഇല്ലാത്തൊരു കാലം! രാവിലെ എഴുനേറ്റ് എല്ലാവർക്കും കാവ(കടുപ്പത്തിലുള്ള കാപ്പി) സുലൈമാനി( ഇളം ചായ) പുറകെ കുബുസ്സും മുട്ടയും, പലതലം പഴങ്ങളും,  ഈന്തപ്പഴവും ചേർന്ന  പ്രഭാതഭക്ഷണം. അതുകഴിഞ്ഞാൽ  വീടും മറ്റും വൃത്തിയാക്കുന്നു, കൂടെ കുഞ്ഞു കുട്ടികളെ കുളിപ്പിക്കണം, ഭക്ഷണം കൊടുക്കണം,അതെല്ലാം വീടുവൃത്തിയാക്കുന്നതിനൊപ്പം നടക്കുന്നു. വീടു വൃത്തിയാക്കുക എന്നുള്ളതിനൊപ്പം ,അകത്തും പുറത്തും ഉള്ള കുളിമുറികൾ ,മുറ്റം ഇതെല്ലാം  തൂത്ത്  വൃത്തിയായിരിക്കണം. എതാണ്ട് 11 മണിയോടെ ഉച്ചയൂണിനുള്ള പണികൾ തുടങ്ങിയിരിക്കണം,രാവിലെ ഐസ്പോകാൻ എടുത്തുവെച്ച് കോഴിയിൽ  അരപ്പ് പുരട്ടി വേവിക്കാൻ വെച്ചു ,കൂടെ മഞ്ഞച്ചോറും! ഉച്ചഭക്ഷണം ഏതാണ്ട്  2 മണിയോടെ തീരും. അതിന്റെ പാത്രങ്ങൾ ഏതാണ്ട്  കഴുകിതീരുന്നതിനു മുൻപെ ചായക്കുള്ള വെള്ളം തിളപ്പിച്ചു തുടങ്ങും!കൂടെ നമ്മുടെ നാട്ടിലെപ്പോലെ  ചായക്കൊപ്പം ഒരു കടിയും  ഉണ്ടായിരിക്കണം, അത്,നഗ്ഗറ്റ്,ഉരുളക്കിഴങ്ങ്  വറുത്തതോ, അത്തരത്തിലെന്തെങ്കിലും ആയിരിക്കും! ചായ ഏതാണ്ട് 6 മണിവരെ കാണും! ഇതിനിടയിലാണ്  രാവിലെ നനച്ച തുണികൾ മടക്കി തേക്കാനുള്ളവ തേച്ചും  ഒരോ മുറികളിലെ അലമാരകളിൽ വച്ചിരിക്കണം.7 മണിയോടെ രാത്രി ഭക്ഷണത്തിനുള്ള തയ്യാറെടുപ്പുകൾ  തുടങ്ങുകയായി! രാത്രി ഭക്ഷണം ആണ് ഏറ്റവും ചെറുത്, കാരണം കഴിക്കാൻ വീട്ടിലെ ആണുങ്ങൾ  കുറവായിരിക്കും, കുട്ടികളും  സ്ത്രീകളും മറ്റും  മാത്രം! എങ്കിലും കോഴിയൊ, ആടോ എന്തെങ്കിലും വേണം കൂടെ ചപ്പാത്തിയോ, കുബോസൊ  കൂടെ ധാരാളം  പച്ചക്കറികൾ  സാലഡുകളും! നമ്മുടെ നാട്ടിലെ പോലെ  വിളംബി മേശയിൽ വെച്ച് ഓരോരുത്തർക്കായി എടുക്കെണ്ട്, മറിച്ച് എല്ലാം ഒരു പാത്രത്തിൽ വിളംബി അതിനു ചുറ്റും ഇരുന്ന്  എല്ലാവരും ഒരുമിച്ച് കഴിക്കുന്നു. അത് മിക്കാവാറും നിലത്ത് ഷീറ്റ്,പായ്  എന്നിവ വിരിച്ച് ‘ മജിലിസ്’ എന്ന്  അവർ വിളിക്കുന്ന സ്വീകരണമുറിയിലായിരിക്കും എന്നു മാത്രം! ഇന്നത്തെപ്പോലെ അന്നൊന്നും, ചേച്ചിയുടെ  കഥയിൽ ,എല്ലാമുറിയിലും റ്റിവിയും മറ്റും ഇല്ല, ആ കാരണത്താൽ  എല്ലാവരും  മജിലിസിൽ ഇരുന്ന് ആഹാരം കഴിക്കുന്നു. അവിടം കൊണ്ടും തീരുന്നില്ല, പിന്നെ പുറകെ കാവ, കുഞ്ഞുങ്ങൾക്ക് പാല്,  വലിയവർക്കായുള്ള  ഈന്തപ്പഴം  ഇതെല്ലാം  പുറകെ പുറകെ എത്തിയിരിക്കണം. എതാണ്ട് എല്ലാവരും ഉറങ്ങാ‍ൻ പോകുന്നതിനു മുൻപ് എല്ലാവരുടെ കട്ടിലും മറ്റും കുടഞ്ഞു വിരിച്ചിരിക്കണം. കൊച്ചു കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ  അവരുടെ ആഹാരം കഴിഞ്ഞ് അവരെയെല്ലാം,മേലുകഴുകി, ഉടുപ്പുമാറ്റി  കിടത്തി ഉറക്കിയിരിക്കണം. ഇന്നേരം കൊണ്ട് സമയം 12 30 ആയിരിക്കും. ഈ സമയത്ത്  പുറത്തുപോയ  ആണുങ്ങളെല്ലാം വീട്ടിലെത്തുന്നു. അവർക്കും കാവയോ  ചായയോ മറ്റൊ ആവശ്യമെങ്കിൽ അതും തയാറാക്കി വെക്കണം. അടുക്കളയിലെ പണിയെല്ലാം തീർത്ത് തുടച്ചു കഴുകി  ഉറങ്ങാൻ പോകാറാകുംബോൾ കുറഞ്ഞത് 2 മണിയെങ്കിലും  ആകും .പുറത്ത് അവർക്കായിട്ടുള്ള ‘outhouse’ ൽ ആണ് ഉറക്കം.  5 മണിക്ക് വീണ്ടും എഴുനേൽക്കണം !

ഇത് ഒരു സാധാരണദിവസത്തെ കഥ. ഇനി വെള്ളിയാഴ്ച പോലുള്ള അവധി ദിവസങ്ങളിൽ  ബന്ധുക്കാരടക്കം ഇന്നുള്ള ഈ വീട്ടിലെ  20 പേർക്കൊപ്പം  വരുന്ന എല്ലാവർക്കും ബിരിയാണി തയ്യാറക്കണം.  അതിനായി ചിലപ്പോൾ ഒരു മുഴുവൻ ആടിനെത്തെന്നെ കൊണ്ടുവരും. അത് വലിയ ചെബിൽ വേവിച്ച് ബിരിയാണി പോലെ തയ്യാറാക്കുണം. പിന്നെ  അടുത്തുള്ള വീടുകളിലും ഒരു പങ്ക്  എത്തിക്കണം.  ഇടമുറിയാതെയുള്ള ഈ ജോലിക്കിടയിൽ  കുട്ടികളെയും കുഞ്ഞുങ്ങളെയും വീട്ടുലുള്ളവരെയും എല്ലാം നോക്കി ഇന്നവർക്ക്  ഞാൻ  അമ്മയോ,ചേച്ചിയോ, അമ്മായിയൊ ആരൊക്കെയോ ആയിത്തീന്നു എന്ന് ഒരിറ്റു കണ്ണുനീരിന്റെ നനവോടെ അവർ പറഞ്ഞു നിർത്തി! ഇതിനിടെ വണ്ടിയോടിക്കുന്ന തിരക്കിൽ  പുറലേക്കു നോക്കുന്ന കണ്ണാടിയിലൂടെ ചോദിച്ചു  ചേച്ചിയുടെ ശരിക്കുള്ള പേരെന്താ? അയ്യോ അതു പറഞ്ഞില്ലല്ലോ , ഞാൻ രത്നമ്മ! ചേച്ചിക്ക് വീട്ടിൽ ആരൊക്കെയുണ്ട്,ഭർത്താവും രണ്ട് ആൺപിള്ളാരും ആണെനിക്ക്, ഒ അവരൊക്കെ ഇന്ന് വലുതായി, ഒരു നെടുവീർപ്പോടെ അവർ പറഞ്ഞു നിർത്തി! അവർക്കുവേണ്ടിയല്ലേ ഞാൻ ഇവിടെ വന്നത്. എല്ലാവരും ഒരു നിലയിലെത്തി!  എന്നാൽപ്പിന്നെ  ചേച്ചിക്ക് ഇനിയങ്ങ്  തിരിച്ചു പോകരുതോ എന്നുള്ള എന്റെ  ചോദ്യത്തിന്റെ  മറുപടി, എങ്ങലടിച്ചുള്ള ഒരു കരച്ചിലിൽ  ചെന്നു നിന്നു! കൂടെ സുൽഫത്തിന്റെ  മറുപടി എത്തി, ഇതാ ഞാൻ ഒന്നു ചോദിക്കാത്തത് ചേച്ചിയോട്!കണ്ണുനീരിന്റെ കഥ സുൽഫത്ത് പറഞ്ഞു ! അന്നത്തെ രത്നമ്മ ചേച്ചിയുടെ sponsor ഇന്ന് എഴുനേൽക്കാൻ  വയ്യാതെ  കിടപ്പായി! ഇന്ന് മലമൂത്രവിസർജനം പോലും കട്ടിലിൽ ,അദ്ദേഹത്തെ നോക്കുന്നതും, മുറിവൃത്തിയാക്കുന്നതിനും മറ്റും ഇന്നാരും ഇല്ല ,എല്ലാം ഈ  ചേച്ചിതന്നെയാ ചെയ്യുന്നത്! രണ്ടുമൂന്നു വട്ടം ഷീറ്റും മെത്തയും എല്ലാം  വൃത്തിയാക്കണം. കൂടെ  അന്ന് ചേച്ചി വന്നപ്പോൾ ഉണ്ടായിരുന്ന കുട്ടികൾ എല്ലാം വളർന്ന്, കല്ല്യാണം കഴിച്ച് അവർക്ക് കുട്ടികളും ,കുട്ടികളുടെ കുട്ടികളും ആയി! ആ ബന്ധങ്ങൾ എല്ലാം ഇന്നവർക്ക് സ്വന്തമാണ്! അവരുടെ കുട്ടികളും അഛനും അമ്മയും എല്ലാം ആയി. ഇന്ന്  കട്ടിലിൽ  അനങ്ങാൻ വയ്യാതെ കിടക്കുന്ന എന്റെ ബാബ’ എനിക്കാവശ്യമുള്ള എല്ലാ സാധനങ്ങളും ,എന്റെ കുട്ടികളെ പഠിക്കാനും എല്ലാമായി ധാരാളം പൈസ ഒക്കെ തന്നിട്ടുണ്ട്. ഇന്ന് എന്റെ കുടുംബം ഒരു നിലയിലായപ്പോ ഞാൻ അവരെ വിട്ടിട്ട്  പോകാൻ പാടില്ലല്ലോ  മാഡം!   ഞാൻ ആശുപത്രിയിലേക്ക്  പോരുബോ  ബാബയെ ഉടുപ്പു മാറ്റി,കട്ടിലൊന്നും വൃത്തികേടക്കല്ലെ എന്നും പറഞ്ഞ് ,മക്കളെ  നോക്കിക്കോളാൻ പറഞ്ഞേല്പിച്ചിട്ട് വന്നതാ! ഉച്ചക്കത്തേക്കുള്ള മിനും വറുത്ത്, കറിയും ചേറും വെച്ച്  റെഡിയാക്കിയിട്ടാ ഇറങ്ങിയത് എന്ന്  രത്നമ്മ ചേച്ചി പറഞ്ഞു! ഈ സമയം ഞാൻ അവരെ ഇവിടംവരെ  വഴികാണിച്ചിട്ട് തിരികെ ടാക്സിക്ക്  വന്നോളാൻ പറഞ്ഞിരുന്നു.എന്നാൽ ഇത്രടം വരെ പറഞ്ഞ കഥയോർത്തപ്പോൾ  എന്റെ മനസ്സ് തണുത്ത് മരവിച്ചു.അവരെ വണ്ടിയിൽത്തന്നെ ഞാൻ തിരിച്ചെത്തിച്ചു വീട്ടിൽ! ഒരു വലിയ ഇരുനിലകെട്ടിടം എങ്കിലും  പ്രതീക്ഷിച്ച എന്റെ മുന്നിൽ ഒരു സാധാരണ അറബി  വീട് കൂടെ മതിലുമുകളിൽ  ചാരിവെച്ചിരിക്കുന്ന ഒരു വലിയ മെത്ത!  അത് ബാബയുടെ മെത്തയാ , ദിവസവും കഴുകി വൃത്തിയാക്കണം.

അഛനും അമ്മയും ഉണ്ട്  രത്നമ്മക്ക്, എങ്കിലും ഇവിടെ ഈ ഗൾഫിലും  കണ്ടെത്തി അഛനെയും അമ്മയെയും  ഈ കുടുംബത്തിൽ! മക്കളും കൊച്ചുമക്കളും ഉണ്ട്  രത്നമ്മക്ക്  നാട്ടിൽ, എങ്കിലും  ഈ വീട്ടിലും  അവർക്ക്  കളിക്കാനും ചിരിക്കാനും മക്കളും  മക്കളുടെ മക്കളും! എല്ലാ ബന്ധങ്ങൾക്കും , സ്നേഹത്തിന്റെ, കരുതലിന്റെ   നൂലിനാൽ ബന്ധിക്കാൻ  രത്നമ്മ  മറന്നില്ല. മനുഷ്യബന്ദങ്ങൾ നാം സ്വയം സൃഷ്ടിക്കുന്നതാണെന്ന് രത്നമ്മ എന്ന സ്ത്രീ എന്നെ വെറും 2 മണിക്കൂറിൽ  പഠിപ്പിച്ചു തന്നു,വെറും ശിഥിലമായ ഈ ബന്ധങ്ങളുടെ വില. ഇതും ഒരു “ ഗദാമ്മ” ! എന്നാൽ ഈ വീട്ടുജോലിക്കാരിക്ക് ഈ വീട്ടുലുള്ളവർ അഛനും അമ്മയും മക്കളും കൊച്ചുമക്കളും ആണ്, അവരെ ഞാൻ എങ്ങനെ  കളഞ്ഞിട്ടു പോകും എന്ന് സ്വയം ചോദിക്കുന്ന രത്നമ്മ ചേച്ചി. നാട്ടിൽ , വയ്യാതായിരിക്കുന്ന ഭർത്താവിന്റെ നോക്കാൻ  , ഇന്ന് മക്കളെ ഏൽപ്പിച്ചു  രത്നമ്മ ചേച്ചി.  65 ആം വയസ്സിൽ അവരുടെ സ്വയം വയ്യാത്ത ശരീരവുമായി വലിഞ്ഞു നിരങ്ങി  ഇന്നും ജോലിചെയ്യുന്ന ഈ ചേച്ചിയുടെ  കയ്യിൽ നിന്ന്  മരുന്നിന്റെ മാത്രം  കാശ് വാങ്ങിയല്ലോ എന്നുള്ള പശ്ചാത്താപം Dr,ഫൌസിയ! 2 ആഴ്ചത്തെ മരുന്നമായി, വലിയ ഉപകാരം മാഡം എന്നുള്ള രണ്ടു വാക്കുമായി രത്നമ്മ ചേച്ചി നടന്നകന്നു.