സിംഹത്തിനും പുലിക്കും  കടുവയ്ക്കുമൊപ്പം  മനുഷ്യരും: ബോട്സ്വാന ഇങ്ങനെയൊക്കെയാണ് 

സിംഹത്തിനും പുലിക്കും  കടുവയ്ക്കുമൊപ്പം  മനുഷ്യരും: ബോട്സ്വാന  ഇങ്ങനെയൊക്കെയാണ് 

ലീലാമ്മ തോമസ്, തൈപ്പറമ്പിൽ

 

ബോട്സ്വാനയിലെ  Maun എന്ന സ്ഥലത്തു താമസിക്കുമ്പോൾ  കാടും  റോഡും  താണ്ടിവന്ന ഒരു പുലി വളരെ വിശന്നു കറങ്ങി വഴി തെറ്റി എന്റെ വീടിന്റെ മുറ്റത്തു വന്നുകിടന്നു.  ഞങ്ങൾക്ക്  വലിയ ഭയമൊന്നും തോന്നിയില്ല.. ഞാൻ ജനലിൽ കൂടി നോക്കിയപ്പോൾ പുലി  മുറ്റത്തു കിടന്ന കസേര മണക്കുന്നു. അതു മറിച്ചിട്ട്  ആടിന്റെ കൂട്ടിൽ  ചെന്നു മണത്തു നോക്കിയിട്ട് ഒന്നു കറങ്ങി വീണ്ടും മുറ്റത്തുവന്നുകിടന്നു.  

എന്റെ വീടിന്റെ മുറ്റത്തു വന്ന പുലി 

ഞങ്ങൾ അതിന്റെ ചലനങ്ങൾ ജനലിൽകൂടി നോക്കി നിന്നു..അത് മുറ്റത്തു നിന്ന് പോകുന്ന ലക്ഷണം കണ്ടില്ല. കുറച്ചു കഴിഞ്ഞു വൈൽഡ് ലൈഫിൽ വിളിച്ചു പറഞ്ഞു. അവർ വന്നു മയക്കു വെടി വെച്ചു കൊണ്ടുപോയി..  കരുതലോടെ കൊണ്ടുപോകുന്നതു കണ്ടപ്പോൾ സന്തോഷം  തോന്നി.

 
 ഗാൻസിയിലേക്കു ഞങ്ങൾ  യാത്ര പോയപ്പോൾ   റോഡിന്റെ നടുക്കുകിടക്കുന്നു സിംഹം.  

അതു കാരണം ഞങ്ങൾക്കു യാത്ര മുടങ്ങി. 

 

ഫ്രാൻസിസ് ടൗണിൽ നിന്നും Maun എന്ന സ്ഥലത്തേക്ക് പോകുബോൾ റോഡ് സൈഡിൽ കിടക്കുന്ന സിംഹങ്ങൾ

 

മാനിനെ പിടിച്ചു തിന്നാനാണ്  സിംഹങ്ങൾക്കിഷ്ടം . കാരണം മാൻ വലിയ ബഹളം ഉണ്ടാക്കില്ല. കാട്ടുപോത്തിനെയാണെങ്കിൽ എളുപ്പം വീഴ്ത്താൻ പറ്റില്ല, യുദ്ധം ചെയ്‌തു വേണം ഇരയെ വീഴ്ത്താൻ. മാൻ ആണെങ്കിൽ വലിയ ബഹളം ഉണ്ടാക്കാതെ പിടിച്ചു തിന്നാം. 

ആഫ്രിക്കൻ കാടുകളിൽ സിംഹം വസിക്കുന്നത് ബുഷ് (പുൽത്തകിടി)കളിൽ ആണ്. ഉൾവനത്തിൽ അല്ല. 
 അതാണ് ഞങ്ങൾക്കുo  ഇത്രയും അടുത്തു കാണാനും പഠിക്കാനും പറ്റുന്നത്.

 മനുഷ്യനെ സിംഹം വെറുതെ  അങ്ങനെ ആക്രമിക്കില്ല. അങ്ങനെയൊക്കെ വല്ലപ്പോഴുമാണ് സംഭവിക്കുക.   മനുഷ്യഇറച്ചിയുടെ രുചി അറിഞ്ഞാൽ പിന്നെ സിംഹം  മറക്കില്ല  കാരണം മനുഷ്യനു തൂവലില്ല. കട്ടിയുള്ള തൊലിയും ഇല്ല. അതു കൊണ്ടു വലിയ മെനക്കേടില്ലാതെ കറുമുറ കടിച്ചു തിന്നാൻ എളുപ്പം,
 അതിനാൽ  ഒരു പ്രാവശ്യം മനുഷ്യമാംസം തിന്നു പോയാൽ പിന്നെ ആ രുചി സിംഹം മറക്കില്ല. സിംഹം അങ്ങനെയാണ്. മനുഷ്യനെ തിന്നുന്ന സിംഹത്തെ അപ്പോൾ തന്നെ  വെടി വെക്കും.

 
 ഐക്യമത്യം മഹാബലം എന്നു കണ്ടറിഞ്ഞതുo  സിംഹത്തിന്റെ വേട്ട കണ്ടപ്പോഴാണ്. ആക്രമിക്കാൻ വന്നാൽ  ..ഇവർ കൂട്ടമായി പൊരുതി വീഴ്ത്തും .

എന്നാൽ കടുവയെ ഞാൻ അധികം ഇവിടെ  കണ്ടിട്ടില്ല .കടുവയെപറ്റി ഒന്നും പഠിക്കാൻ പറ്റിയില്ല. കടുവയെ   ഇവിടെ എല്ലാവർക്കും പേടിയാണ് , കടുവാ  ക്രൂരൻ ആണ് .. ഞങ്ങൾ "ഗാൻസീ"  കഴിഞ്ഞുള്ള ഗ്രാമത്തിലേക്കു കടക്കാൻ ഒരുങ്ങിയപ്പോൾ ആണ്ഒരു കടുവയെ കാണാൻ പറ്റിയത്. ഒരു മാനിനെ പിടിക്കാൻ അത് പമ്മി പമ്മി പോകുന്നതു കണ്ടു. ഞങ്ങൾ അനങ്ങാതെ മാറി നിന്നു. അപ്പോൾ  ഒരു കുരങ്ങച്ചൻ മറുള"ക്കായ് മരത്തിന്റെ മുകളിൽ ഇരുന്നെറിഞ്ഞു, കടുവാ പേടിച്ചുപോയി. ആ സമയത്തിനുള്ളിൽ  മാൻ  രക്ഷപെട്ടു. ആ സമയത്തു കുറച്ചു കിളികളും പ്രത്യേക ശബ്ദത്തിൽ ചിലച്ചു കൊണ്ടിരുന്നു. അതും കടുവ വരുന്ന സിഗ്നൽ ആണന്നു പറഞ്ഞു. 
 
കടുവാ ആരുമായും ഇണങ്ങില്ല. ഒറ്റയ്ക്ക് നടന്നു ഒറ്റയ്ക്ക് തിന്നും.  കടുവാ പെൺകടുവയോടുപോലും ഒരു സഹകരണമില്ല.. വംശവർദ്ധനവു പ്രകൃതി നിയമമായതിനാൽ ഇണ ചേരാൻ മാത്രമാണ്  സഹകരണം. പെൺകടുവയാണ് കുഞ്ഞുണ്ടായാൽ നോക്കുക . 


ഇരയായി  മാനിനെയാണ് കടുവയ്ക്കു കൂടുതൽ ഇഷ്ടം. കാരണം ഒറ്റയ്ക്കു തിന്നാൻ ഉള്ള സൗകര്യത്തിനു വേണ്ടി. കൂട്ടായ്മയില്ലാത്തതു കൊണ്ടു ഇരയെ ആക്രമിക്കാനല്ല ശ്രമം  പരാജയപ്പെടും. ചില പക്ഷികൾ കടുവയെ ചതിക്കും. കടുവാ വരുമ്പോൾ പക്ഷികൾ ചിലയ്ക്കും. അതു ഇരകൾക്കറിയാം..കാരണം ചിലപ്പോൾ കാട്ടുപോത്തുകൾ കൂട്ടം കൂടി ആക്രമിക്കും. മാനിനെ പിടിച്ചു തിന്നാൽ എല്ലു മാത്രം ബാക്കി കാണും, ബാക്കി മുഴുവൻ ഇത്  തനിയെ തിന്നും. സിംഹത്തോടു കടുവ   പൊരുതാൻ നിൽക്കില്ല. കാരണം സിംഹം കൂട്ടത്തോടെയാണ്  നടക്കുക

ഞങ്ങൾ ഗാൻസിയിൽ പോയത്  ഒരു വണ്ടി കാട്ടിൽ പുതഞ്ഞുകിടന്നതെടുക്കാൻ വേണ്ടിയാണ് . ഇങ്ങനെ പുതയുന്ന വണ്ടികൾ വലിച്ചെടുക്കുന്നതിനുള്ള  towing ട്രക്ക് ഞങ്ങൾക്ക് ഉണ്ട്. ഇങ്ങനെ വണ്ടികൾ എടുക്കുന്നതിനു പോകുമ്പോൾ ഞങ്ങളും  ഡ്രൈവർക്കൊപ്പം  കാണാൻ പോകും. ഞങ്ങൾ അവിടെ ചെന്നപ്പോൾ ഒരു സാറിന്റെയും  ഭാര്യയുടെയും വണ്ടിയാണ് കാട്ടിൽ കിടക്കുന്നത്. ഫ്രാൻസിസ് ടൗണിൽ 400 km അപ്പുറത്താണ്  ഗാൻസി. അതിനാൽ ഞങ്ങൾ അവിടേക്ക് എത്തി ചേരാൻ താമസിച്ചു.
മറിഞ്ഞവണ്ടിയുടെ ഉടമസ്ഥനായ സാറും ഭാര്യയും കാട്ടിൽപെട്ടു പോയി.  അവർ പേടിച്ചു കാട്ടിൽ ഇരിക്കുമ്പോൾ ഒരനക്കം കേട്ടു..  രാത്രി മുഴുവൻ അവർ അവിടെ ഒറ്റയ്ക്ക് കഴിച്ചു കൂട്ടി. പുലർച്ചെ വെട്ടം വീണിട്ട്  നോക്കുമ്പോൾ ഒരു സിംഹം അവിടെയവരുടെ അടുക്കൽ  കിടന്നുറങ്ങുന്നു. സിംഹം അവർക്കു കാവൽ നിൽക്കുകയായിരുന്നുവെന്നു ആ സർ പറഞ്ഞു. കാരണം കാടിനു സത്യം ഉണ്ടന്നു ഇവർ വിശ്വസിക്കുന്നു. 

ഞങ്ങൾ വെളുപ്പിനെ അങ്ങു ചെന്നു. അപ്പോൾ ഞങ്ങളുടെ വണ്ടിയുടെ ഇരപ്പു കേട്ടു  സിംഹം വഴി വിട്ടു പോയി. ഇതാണെ കാടിനു സത്യമുണ്ട്. അതിനാൽ  എവിടെയായാലും അവർ പേടിക്കില്ല. അവർ കാടു സൂക്ഷിക്കുന്നതുo കാണാൻ കൗതുകം തോന്നും..കാട്ടിൽ തുപ്പില്ല , യൂറിൻ  പോകണമെന്നു തോന്നിയാൽ അപ്പി സിറ്റർ  കരുതിയാണ് ആ സർ വന്നത്. അത്രക്കും കാട് വൃത്തികേടാക്കാൻ അവര്ക്കിഷ്ടമില്ല.

അങ്ങുമാറികാട്ടുവർഗ്ഗക്കാരുടെ ഉത്സവമായിരുന്നെന്നു തോന്നി . വലിയ പാട്ടും ഡാൻസും ഞങ്ങൾ കേട്ടു. ആ സാറിന്റെ കാൽ  ഉളി പോലെയുള്ള കല്ലു  കൊണ്ടു  മുറിഞ്ഞു.ചോര ഒരുപാടു ഒഴുകി. ഞങ്ങൾ വണ്ടിയിൽ കരുതിയിരുന്ന മരുന്നു വച്ചുകെട്ടാൻ നോക്കി എന്നാൽ സർ  സമ്മതിച്ചില്ല. ചോര തൂത്തു കളയുകയോ ചെയ്യാതെ സന്തോഷം കൊണ്ടു ഡാൻസ് ചെയ്യുന്നു.. ഇവർ വിശ്വസിക്കുന്നു "ഗ്രസ്സ്  ടു ഗ്രേസ്."Grassil നിന്നും grace ഉണ്ടാകുമെന്ന് .അതാണ് ഇവർ  ആത്മഹത്യയെ പ്പറ്റി ചിന്തിക്കാത്തതും.  അങ്ങനെയുള്ള ഒരു ജനവിഭാഗമാണ് ഇവിടെ.

വ്ന്യമൃഗങ്ങളുടെ കൂടെയുള്ള സഹവാസമായിരിക്കും പോസിറ്റീവ് ഊർജം നൽകുന്നത്. ഇവരുടെ മനസ്സിൽ ധൈര്യവും  പ്രത്യാശയുമുള്ളതും അതുകൊണ്ടാവും .. കൂട്ടായ്മ ഉള്ള ആൾക്കാരായതു കൊണ്ടുo വളരെ ധൈര്യമാണ്ജീവിതത്തിൽ. 

ഇവിടെ വർഷത്തിൽ ആറുമഴയെങ്കിലും പെയ്യും. അതിനാൽ ഫലമൂലാദികളോടൊപ്പം കളയും വളരും. എന്നാൽ ഈ കളയിൽ പലതും ഭക്ഷണമായി ഉപയോഗിക്കാനുഗ്രൻ. ഇവർക്കു അലസതയില്ല. ഒരുപാടു പരദൂഷണം പറഞ്ഞാൽ ഇവിടെ  ചിലവാകില്ല. പരദൂഷണം  പറയുന്നത് ജോലി ഇല്ലാത്തവരാണെന്നു ഇവർ പറയും..ഇവിടെ എല്ലാ വണ്ടിക്കും ഇൻഷുറൻസ് ഉള്ളതുകൊണ്ടു വണ്ടി പപ്പടം പോലെ ആയിട്ടും അവർക്കു ടെൻഷൻ ഇല്ല. 

ഞാൻ ആ സാറിനോടു ചോദിച്ചു നിങ്ങൾ എന്താണ് സിംഹത്തെ പേടിക്കാത്തത്. അപ്പോൾ അദ്ദേഹം  പറഞ്ഞതുകേട്ട് ഞാൻ അതിശയിച്ചുപോയി.   ''ബൈബിളിൽ പറയുന്നു  ദാനിയേലിനെ രാജവിളംബരം ലoഘനം നടത്തിയതിനാൽ സിംഹങ്ങളുടെ ഗുഹയിൽ ഇട്ടു. എന്നാൽ സിംഹം ദാനിയേലിനെ ഒന്നും ചെയ്തില്ല. ഞങ്ങളും അങ്ങനെ വിശ്വാസത്തോടെ  കാട്ടിൽ കൂടി യാത്ര ചെയ്തു.'' എന്നിട്ടെടുത്തു പറഞ്ഞു. ''ഇപ്പോൾ തന്നെ ഈ കാട്ടിൽ ഞങ്ങൾ അറിയാതെ സിംഹം ഞങ്ങൾക്കു കാവൽ നിന്നതു കണ്ടില്ലേ''യെന്ന് ..അവരുടെ വിശ്വാസം കണ്ടു  ഞാൻ ഞെട്ടിപോയി. ഇവരുടെ  വിശ്വാസം  എനിക്കു പുതിയ ഒരു അനുഭവമാ യിരുന്നു...


ലീലാമ്മ തോമസ്,  തൈപ്പറമ്പിൽ