ഓണം വന്നു: കവിത, രാജു കാഞ്ഞിരങ്ങാട്

Aug 30, 2020 - 00:51
Mar 9, 2023 - 07:27
 0  589
ഓണം വന്നു: കവിത, രാജു കാഞ്ഞിരങ്ങാട്

ൽത്തിരുവോണം വന്നു
നെൽക്കതിർക്കുല തന്നു
മൽസഖീ, കണി കാണാൻ
കദളിക്കൂമ്പുണർന്നു.
കയ്പ്പവല്ലികൾ പൂത്തു
കൈതോലക്കാറ്റുണർന്നു
പൊയ്മുകിൽ പോയ് മറഞ്ഞു
പൊൻ തിരുവോണം വന്നു
പോയ്‌പ്പോയ കാലത്തിൻ്റെ
ഓർമ്മകളുണർത്തുന്നു
മാങ്കൊമ്പിൽ മഞ്ഞക്കിളി
മൈനകൾ മൂളീടുമ്പോൾ
ആർപ്പുവിളിച്ചീടുന്നു
പൂവേ പൊലി പൊലി
എന്നൊരു കുഞ്ഞു ബാല്യ-
മെന്നന്തരംഗത്തിൽ നിന്നും

 

രാജു കാഞ്ഞിരങ്ങാട്

ഫോൺ _ 9495458138