അക്കിത്തം: കവിത , ഫിലിപ്പോസ് തത്തംപള്ളി

Oct 15, 2020 - 19:12
Mar 8, 2023 - 16:57
 0  558
അക്കിത്തം:  കവിത , ഫിലിപ്പോസ് തത്തംപള്ളി

ലയാള സൂര്യൻ പൊലിഞ്ഞു

ഇരുപതാം നൂറ്റാണ്ടിന്റെ 

ഇതിഹാസകാരൻ വിടവാങ്ങി.

മലയാളഭാഷതൻ ഗദ്ഗദം

ഇടനെഞ്ചുപൊട്ടിത്തകർന്നു.

ഒരായിരം കണ്ണീർക്കണങ്ങൾ

മറ്റുള്ളവർക്കായി പൊഴിച്ച

വന്ദ്യ മഹാകവി യാത്രയായി.

തെരുവിന്റെ രോദനം കേൾക്കുവാൻ

അടിമകളുടെ അലമുറ കേൾക്കുവാൻ

പുതിയ യുഗത്തിനായ്

കാഹളംമുഴക്കുവാൻ

ഉലകിന്റെനായകൻ കവി

ഉയിർത്തെണിക്കുമോ വീണ്ടും.

ശുഭ്രതാരമായ്

നീലവിണ്ണിന്റെ താഴെയായ് .

"വെളിച്ചം ദുഃഖമാണുണ്ണീ

തമസല്ലോ സുഖപ്രദം."

 

ഫിലിപ്പോസ് തത്തംപള്ളി