പോൾ ലിഞ്ചിന്റെ 'പ്രൊഫറ്റ് സോങി'ന് ബുക്കർ പ്രൈസ്

പോൾ ലിഞ്ചിന്റെ 'പ്രൊഫറ്റ് സോങി'ന്   ബുക്കർ പ്രൈസ്

2023ലെ ബുക്കര്‍ പുരസ്‌കാരം ഐറിഷ് സാഹിത്യകാരന്‍ പോള്‍ ലിഞ്ചിന്റെ 'പ്രൊഫെറ്റ് സോങ്' എന്ന നോവലിന് ലഭിച്ചു. ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച 6 പുസ്തകങ്ങളില്‍ നിന്നാണ് പോള്‍ ലിഞ്ചിന്റെ ഡിസ്റ്റോപിയന്‍ നോവല്‍ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.

46കാരനായ പോള്‍ ലിഞ്ചിന്റെ അഞ്ചാമത്തെ കൃതിയാണ് 'പ്രോഫറ്റ് സോങ്'.

തന്റെ രാജ്യത്തേക്ക് പുരസ്‌കാരം തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞത് അഭിമാനം. ഡബ്ലിനില്‍ ഉണ്ടായ കലാപങ്ങള്‍ ആശങ്കയും അമ്ബരപ്പും ഉണ്ടാക്കി. എന്നാല്‍ ഈ അടുത്ത കാലത്തുണ്ടായ ആഭ്യന്തര കലാപവുമായി നോവലിന് ബന്ധമില്ല. 18 മാസം മുന്‍പ് പുസ്തകം എഴുതിതീര്‍ത്തതാണെന്നും പോള്‍ ലിഞ്ച് പറഞ്ഞു.

റെഡ് സ്‌കൈ ഇന്‍ മോര്‍ണിംഗ്, ദ ബ്ലാക്ക് സ്‌നോ, ഗ്രേസ്, ബിയോണ്ട് ദ സീ, എന്നിവയാണ് ലൈക്കിന്റെ മറ്റ് നോവലുകള്‍. അയര്‍ലണ്ടില്‍ പ്രചാരത്തിലുള്ള 'സണ്‍ഡേ ട്രിബ്യൂണ്‍' എന്ന ദിനപത്രത്തിന്റെ മുഖ്യ ചലച്ചിത്ര നിരൂപകനായിരുന്ന പോള്‍ ലിഞ്ച്.ഐറിസ് മര്‍ഡോക്ക്, ജോണ്‍ ബാന്‍വില്‍, റോഡി ഡോയല്‍, ആനി എന്റൈറ്റ് എന്നിവര്‍ക്ക് ശേഷം ബുക്കര്‍ പുരസ്‌കാരം നേടുന്ന അഞ്ചാമത്തെ ഐറിഷ് എഴുത്തുകാരനാണ് .