ലോസ് ഏഞ്ചലസിൽ നിന്ന് സൗത്ത് കൊറിയയിൽ തിരിച്ചെത്തി ബിടിഎസ് താരങ്ങൾ

Aug 28, 2025 - 19:09
 0  2
ലോസ് ഏഞ്ചലസിൽ നിന്ന്   സൗത്ത് കൊറിയയിൽ തിരിച്ചെത്തി ബിടിഎസ് താരങ്ങൾ

സൗത്ത് കൊറിയൻ മ്യൂസിക് ബാന്റായ,  ബിടിഎസ്  രണ്ടര വർഷങ്ങൾക്ക് ശേഷം വീണ്ടും ആക്ടീവാകുകയാണ്. സൗത്ത് കൊറിയയിലെ നിയമം അനുസരിച്ച് പതിനെട്ട് വയസ്സ് പൂർത്തിയായ എല്ലാ ആൺകുട്ടികളും നിർബന്ധമായി സൈനിക സേവനത്തിന്റെ ഭാഗമാവണം എന്നതിനാലാണ് കഴിഞ്ഞ രണ്ട് വർഷങ്ങളായി ബിടിഎസ് താരങ്ങൾ തങ്ങളുടെ കരിയറിൽ നിന്നും വിട്ടു നിന്നത്.

രണ്ട് വർഷങ്ങൾക്ക് ശേഷം സൈനിക സേവനം പൂർത്തിയാക്കി തിരിച്ചെത്തിയ ബിടിഎസ് താരങ്ങൾ പഴയതിലും അധികം ആക്ടീവായി സജീവമായിരുന്നു പിന്നീട്. വേൾഡ് ടൂറും, സോളോ പെർഫോമൻസുകളും എല്ലാം കഴിഞ്ഞ് പുതിയ ആൽബത്തിന്റെ പണിപ്പുരയിലായിരുന്നു ആർഎം, ജിമിൻ, ജങ്കൂക്ക്, ജെ ഹോപ്പ്, ജിൻ, സുഗ, വി തുടങ്ങിയ ഏഴ് പേരും.

രണ്ട് മാസത്തോളം ലോസ് ആഞ്ചൽസിലായിരുന്നു ഏഴ് പേരും. പുതിയ ആൽബത്തിന്റെ വർക്കുകളിൽ മുഴുകയിരിക്കുമ്പോഴും ഒരുമിച്ചുള്ള ലോസ് ആഞ്ചൽസിലെ നിമിഷങ്ങളും സന്തോഷങ്ങളും ഏഴു പേരും പങ്കുവച്ചുകൊണ്ടേയിരുന്നിരുന്നു. ഇപ്പോഴിതാ ആൽബത്തിന്റെ പണി പൂർത്തിയാക്കി ഏഴ് പേരും സൗത്ത് കൊറിയയിലേക്ക് തിരിച്ചെത്തിയതായി ഔദ്യോഗിക വിവരം. ആൽബം 2026 ൽ മാത്രമേ പുറത്തിറങ്ങുകയുള്ളൂ.