അവഗണനയുടെ ഭാണ്ഡവും പേറി പാവം കഴുത : ലീലാമ്മ തോമസ്

അവഗണനയുടെ ഭാണ്ഡവും പേറി പാവം കഴുത : ലീലാമ്മ തോമസ്

Donkey milk the Father of medicine  എന്ന് പറയാറുണ്ട് . 
ഫ്രാൻസിസ്  ടൗണിലെ "Douma's ക്രോക്കോഡിൽ ഫാമിൽ  Nile crocodile നെ breed ചെയ്യുന്നതു പഠിക്കാൻ ഞങ്ങൾ കുറച്ചു വനിതകൾ അവിടെ ക്യാമ്പ് ചെയ്തു. തിരിച്ചു പോരുമ്പോൾ അല്പം crocodile ഇറച്ചി വാങ്ങാമെന്നുകരുതി സ്റ്റോർ റൂമിന്റെ അടുത്തേക്ക് ചെന്നപ്പോൾ, ഒരു ചെറിയ ട്രക്ക് നിറയെ കഴുത ഇറച്ചി കൊണ്ടു വന്നിറക്കി. Crocodile നു തീറ്റി കൊടുക്കാൻ. ഇതു കണ്ടപ്പോൾ എനിക്ക് തോന്നി , ലോകത്തിൽ ഇത്രയും നിന്ദ അനുഭവിക്കുന്ന വേറൊരു  മൃഗവും കഴുതയെ പോലെയില്ലന്ന് .

യേശു കഴുതപ്പുറത്തു കയറിയപ്പോൾ മുതൽ അംഗീകാരം കിട്ടിയെങ്കിലും  അർഹിക്കുന്ന അംഗീകാരം കിട്ടിയിട്ടില്ല..വേറെഏതെങ്കിലും മൃഗമായിരുന്നങ്കിൽ ആ മൃഗത്തിനു വേണ്ടി ആരാധനാലയം വരെ ഉണ്ടാക്കും. കുരങ്ങിന്റെ പേരിൽ വരെ ആരാധനാലയം ഉണ്ട്.

ഏതു കഴുതയ്ക്കും ഒരു കാലമുണ്ട്. ഇനിയും അങ്ങനെയൊരു കാലം ഇതാ വരാൻ പോകുന്നു. കഴുതയുടെ ഗുണവും വിലയും ഇപ്പോൾ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു. കഴുത ഇറച്ചിക്ക് ആവശ്യക്കാരേറുന്നതായാണ് നമ്മുടെ ഇന്ത്യയിൽ നിന്നുപോലും  കേൾക്കുന്ന വാർത്ത. കഴുതകളെ ആഹാരത്തിനായി കശാപ്പ് ചെയ്യുന്ന അനധികൃത കേന്ദ്രങ്ങള്‍ ആന്ധ്രപ്രദേശിലെ  ചില ജില്ലകളില്‍ കൂടി വരുന്നതായി റിപ്പോര്‍ട്ടുണ്ട്.
കഴുതയുടെ മാംസം കഴിച്ചാല്‍ പൗരുഷം വര്‍ധിക്കുമെന്നാണ് കഴുതകളെ ആഹാരമാക്കുന്നവര്‍ പറയുന്നത്.

കഴുതപ്പാലുകൊണ്ടുണ്ടാക്കുന്ന പ്രോഡക്റ്റ്കൾക്ക്  തീ പിടിച്ചവിലയാണ്. മാംസം ഉഗ്രൻ. കഴുതപ്പാലു കുടിച്ചാൽ ഏഴഴകും ഒരു കൊച്ചഴകും ഉണ്ടാകുമെന്നു പറഞ്ഞു ചൈനക്കാരി പെണ്ണുങ്ങൾ കഴുതപ്പാലു വാങ്ങിക്കാൻ ക്യു നിൽക്കുന്നത് കാണാം. മനുഷ്യകുഞ്ഞുങ്ങൾക്ക് മുലപ്പാലിനെക്കാൾ ഗുണം കഴുതപ്പാലെന്നു പറഞ്ഞു ഒരുപാടു പേർ വാങ്ങികൊണ്ടുപോകുന്നു. ഞങ്ങൾ കഴുതപ്പാൽ തിളപ്പിക്കില്ല. കഴുതപ്പാൽ സോപ്പ് eczima യ്ക്കും  psoriasisന നും നല്ലത്, നല്ല രുചിയാണ് കഴുതപ്പാലിന് .
ക്ലിയോപാട്ര 700 ലിറ്റർ കഴുതപ്പാലിൽ കുളിച്ചതായി കേട്ടിട്ടുണ്ട്.  പൗരുഷം വർധിപ്പിക്കാൻ ആണുങ്ങൾ കഴുതപ്പാൽ കറ്റാർ വാഴ (alovara)മിക്സ്‌ ചെയ്തു കുടിക്കും. 

കഴുതപ്പാൽ ഉപയോഗിച്ചു   സൗന്ദര്യ സംവർദ്ധക പ്രോഡക്റ്റ് ഉണ്ടാക്കും. കഴുതപ്പാലിന്റെ ചീസ് വളരെ രുചിയുള്ളതാണ് .

കഴുതപ്പാലു കൊണ്ടുള്ള സോപ്പ്, ക്രീം എന്നിവയ്ക്കും വളരെ നല്ല ഡിമാൻഡ്.

 കഴുതയെ  അവജ്ഞയെന്നു കരുതുന്നവർപോലും  കഴുതപ്പാലിന്റെ ഗുണമറിഞ്ഞു വാങ്ങിക്കാൻ വരും. ഇവിടെ ചിലർ ഒരു തുള്ളി പാലിനു കെഞ്ചുന്നു. ഞങ്ങളുടെ വീട്ടിൽ രണ്ടു കഴുതയുണ്ട്. തീരെ കുറച്ചു പാലുമാത്രമേ അതിനെ കറന്നാൽകിട്ടൂ . ഒരുപാടു ആവശ്യക്കാർ പാലു വാങ്ങാൻ വരും.  

കഴുതയെപറ്റി കൂടുതൽ അറിയാൻ ആർക്കും ആഗ്രഹമില്ലാത്തതിനാലാണ്, കഴുതയുടെ നന്മ അറിയാതെ പോകുന്നത് .

പണ്ടുകാലത്തു കാട്ടുകഴുതയെ കെട്ടഴിച്ചുവിട്ടതു കൊണ്ടാണ് കഴുത ഇങ്ങനെ അലയാൻ കാരണമെന്നു പഴഞ്ചൊല്ലുണ്ട്.

കാട്ടുകഴുത ഒരു പരാതിയുമില്ലാത്ത പാവങ്ങളാണെ..അതിനെ കണ്ടാൽ കുതിരയെ പോലെയിരിക്കും.
ഞങ്ങളുടെ വീടിന്റെ അടുത്തു കുതിര ലയം ഉണ്ട് മിക്കവാറും അവിടെ നിന്നും ആൺ കഴുതകൾ പലപ്പോഴായി ഇറങ്ങി വരുന്നതു കണ്ടിട്ടുണ്ട്.
ആൺകഴുതയും പെൺ കുതിരയുമായുള്ള ബന്ധത്തിൽ കിട്ടുന്ന കുഞ്ഞു കോവർ കഴുത  വലിയ  ബുദ്ധിയുള്ളതാണ്. നല്ല ആരോഗ്യവും ഉണ്ട്.

ബോട്സ്വാനയിൽ ഒരുപാടു കഴുതയുണ്ട്. നേരം വെളുക്കുമ്പോൾ,തേരാ പാരാ  കഴുതകൾ നടക്കുന്നു. ഇവിടെ ഉള്ളആൾക്കാർ ആടിനെയും കഴുതയെയും അധികം കറന്നു പാൽ എടുക്കില്ല.
 കാരണം അതിന്റെ കുഞ്ഞിനു കൊടുക്കാൻ പാലുതികയില്ലയെ ന്നുള്ളതു കൊണ്ട് .

കാട്ടിലുള്ള ഒരു പച്ചമരുന്നു കൈകൊണ്ടു നുള്ളിയെടുത്തു കഴുതപ്പാലിൽ മിക്സ്‌ ചെയ്തു കുടിക്കും..
കഴുതപ്പാൽ  കുടിച്ചാൽ യൗവ്വനം പുതുക്കി വരുമെന്നു തെളിയിച്ചു കൊണ്ടുള്ള ഒരുപാടു പരസ്യങ്ങൾ ഇവിടെയുണ്ട്. ഒരു കഴുതയെ  കറന്നാൽ 22ml പാൽ ആണ് കിട്ടുക .


കഴുത മനുഷ്യനൊരുപാടു നന്മകൾ ചെയ്തിട്ടുണ്ട്, പരാതിയില്ലാതെ ചുമടു ചുമക്കും. യേശു കഴുതപ്പുറത്തു യാത്രചെയ്തതു കൊണ്ടു അവഗണനയുടെ മൂർച്ച കുറഞ്ഞങ്കിലും പാവം കഴുത ഇപ്പോഴും അലയുകയാണ്.
ഉപ്പുമരുഭൂമിയാണ് കഴുതയ്ക്കു താമസിക്കാൻ കിട്ടിയത്. അതുകൊണ്ടാണ് ബോട്സ്വാന ഉപ്പളത്തിൽ നിറയെ കഴുതയുണ്ട്.

.ഇവിടെയെവിടെ തിരിഞ്ഞാലും കഴുത. നമ്മുടെ നാട്ടിൽ കോഴി കൂകുമ്പോൾ എന്നു പറയുന്നപോലെ ഇവിടെ കഴുത കരയുബോൾ എഴുന്നേറ്റു ചായ ഇടും.
പെൺ കഴുത ചിലപ്പോൾ സഹകരിക്കാതെ വരുമ്പോൾ ആൺ കഴുത  ഉണ്ടാക്കുന്ന അലർച്ച ഭയങ്കരമാണ്.. കഴുത കരഞ്ഞു  വിഷമം തീർക്കുമെന്നു പറയും. ബലിഷ്ഠമായ കാലുകളുള്ള കഴുതകൾ കാലു മടക്കി പിറകോട്ടടിക്കും.

ആരോഗ്യമുള്ള കഴുതയെ കണ്ടാൽ എനിക്കറിയാം. അതിനാൽ ഇവിടെ കഴുതയെ വാങ്ങിക്കാൻ പോകുമ്പോൾ എന്നോടു ചോദിക്കും ഇതു നല്ല വർഗ്ഗമാണോയെന്നു. ചെവിയും, എപ്പോഴും നനഞ്ഞമൂക്കും,നല്ല വാലും ഉള്ള കഴുത ആരോഗ്യമുള്ള കഴുതയാണ്. മുതുകത്തു കൈകൊണ്ടു പിടിച്ചു നോക്കുമ്പോൾ അറിയാം ഇതിന്റെ വീര്യം.
പ്രകൃതിയെ വേഗത്തിൽ അറിയാൻ കഴിയുന്ന ചെവി എപ്പോഴും അനക്കി കൊണ്ടു നടക്കും.
വൈൽഡ് ലൈഫിലെ മോസ്സസ്എന്ന മൗറീഷ്യസ്സ്കാരൻ  സയന്റിസ്റ്റിന്റെ നേതൃത്വത്തിൽ  ആറു മാസത്തിൽ ഒരിക്കൽ മൃഗങ്ങളോട് സംസാരിക്കാനും, അവരുടെ രീതികൾ അടുത്തറിയാനും ക്ലാസ്സ്‌ ഉണ്ട്.
ഞാനും പോകും പങ്കു കൊള്ളാൻ.

കഴുതക്കണ്ണ് ഭയങ്കര ശേഷിയുള്ളതാണ്. മുക്കാൽ മയിലുകൾക്കപ്പുറത്തുള്ള കാര്യം വരെ കാണാനുള്ള കാഴ്ച്ച ശക്തി കഴുതയുടെ കണ്ണിനുണ്ട്.

 8 ലിറ്റർവെള്ളംവരെ കഴുത  കുടിക്കും. ഇങ്ങനെ അലഞ്ഞു നടക്കുന്ന കഴുതകൾ എല്ലാ വീട്ടിലും കയറി ഇറങ്ങും.. അപ്പോൾ മുറ്റത്തുള്ള ടാപ് വായ കൊണ്ടു കടിച്ചു തുറന്നു വെള്ളം കുടിക്കും. അതിനാൽ ഞങ്ങൾ വെളിയിൽ ഉള്ള പൈപ്പ് ഒരു കിണ്ണം വെച്ചു പൂട്ടിവെക്കും.. അല്ലങ്കിൽ കഴുത  പൈപ്പ് അഴിച്ചു വിട്ടിട്ടു പോകും.

13മാസമാണ് ഗർഭകാലം . എപ്പോഴും ചവച്ചു നടക്കുന്നതാണ് കഴുതയുടെ ശീലം .
 മണ്ണിൽകിടന്നു ഉരുളും.

കഴുത എത്ര ക്ഷീണിച്ചാലും വീണു പോകാതെ അവസാനംവരെ പിടിച്ചു നിൽക്കുo, അതിൽ നിന്നും മനസ്സിലാക്കാം ഇതിന്റെ ശക്തി. അസുഖo വന്നു വീണു പോയാൽ തീർന്നു. പിറന്നു വീഴുന്ന കഴുതക്കുഞ്ഞിന്  പാലു കിട്ടിയില്ലെങ്കിൽ  ആരോഗ്യം കുറയും.
പശുവിനെ പ്പോലെ ഒരുപാടു പാലുകിട്ടില്ല.


മാർപ്പാപ്പ വരെ കഴുത പാൽ കുടിച്ചതായി കേട്ടിട്ടുണ്ട്. 

കഴുതയോടുള്ള അവഗണന മാറിയില്ലങ്കിൽ കഴുതയുടെ കാലു പിടിക്കുന്ന ഒരു കാലം വരുന്നുയെന്നറിഞ്ഞു കൊള്ളുക.

ഇറച്ചി ഉണങ്ങി biltong ഉണ്ടാക്കും. ചൈനക്കാർ ഇതിനു പ്രത്യക ഷോപ്പ് നടത്തുന്നു.

ലീലാമ്മ തോമസ്, തൈപ്പറമ്പിൽ