ആശകൾ പൂക്കുമ്പോൾ: സി.ജി. ഗിരിജൻ ആചാരി

ആശകൾ മനതാരിൽ പൂക്കുമ്പോൾ
ആയിരം ദീപങ്ങൾ തെളിയുംപോൽ.... (2)
വസന്തമേ നീയെന്നിൽ വിരുന്നു വന്നല്ലോ
അനുപമ ലാവണ്യ വാർത്തിങ്കളായ്... (2)
(ആശ.......)
മാരിക്കാറുകൾ പെയ്തൊഴിയുമ്പോൾ
മാനത്തു മാരിവിൽ തെളിയുമ്പോൾ,. (2)
ലാവണ്യവതിനിൻ
രൂപമെന്നിൽ മറ്റൊരുവെണ്ണിലാവായ് നിറഞ്ഞു നിൽപ്പൂ..
(ആശാ.....)
അകലെയാണെങ്കിലും അറിയുന്നു ഞാൻ നിന്റെ,
സാമിപ്യമെന്നരുകിൽ
നിഴൽരൂപമായ്... (2)
അഴകോലും നിൻതിരു നെറ്റിയിലെന്നുടെ
ചുംബനമുദ്രകൾ പതിയുമ്പോൾ...
നിമിഷസുമങ്ങൾ ഇതളുകൾ വിരിക്കും
കൈതപ്പൂ നറുമണം പരക്കും..
(ആശാ......)
സി.ജി. ഗിരിജൻ ആചാരി തോന്നല്ലൂർ