അരുതാത്തത്; കഥ

അരുതാത്തത്;  കഥ

സുജ ശശികുമാർ

 

അമ്മിണിഅമ്മ രാവിലെ പാത്രം കഴുകുമ്പോൾ ഇടത്തേ കണ്ണ് തുള്ളി.

എൻ്റീശ്വരാ..ന്താൻ്റെ ഇടത്തേ കണ്ണ് തുളളുന്നത്

അരുതാത്തതെന്തേലും കാണാനുണ്ടല്ലോ ..

ഓ ഇനി അമ്മയ്ക്കതു മതി മരുമകൾ കളിയാക്കി.

അമ്മേടെ ഓരോ അന്ധവിശ്വാസം...

ന്നാലും അമ്മിണി അമ്മയ്ക്ക് മനസ്സ് വല്ലാത്ത പോലെ

ഒന്നും സംഭവിക്കരുതേ എന്ന് പ്രാർത്ഥിയ്ക്കാം

കുളിച്ച് വന്ന് ഫോട്ടോയ്ക്കരികെ വിളക്കു കൊളുത്തി പ്രാർത്ഥിച്ചു.

ഹൊ,, ഇപ്പഴാ ഒരു സമാധാനം കിട്ടിയത്

നിനക്കത് പറഞ്ഞാ മനസ്സിലാവില്ല

ഞങ്ങൾ പഴഞ്ചനാണെങ്കിലും ഇതിലൊക്കെ ഒരു സത്യമുണ്ട്.

അവിടെ ഒരു കിങ്ങിണി മോളുണ്ട് അമ്മിണി അമ്മേടെ മോൻ്റെ മോളാ

മുത്തശ്ശൻ്റെ ആളാ അവള്.

മാധവൻ മാഷ് സ്കൂളിൽ നിന്ന് പിരിഞ്ഞതിനു ശേഷം

അത്യാവശ്യം കൃഷിയും പശുവൊക്കെയായി കഴിയുന്നു.

മൂത്തശ്ശൻ്റെ കൂടെയാണ് കിങ്ങിണി എപ്പോഴും.

അന്ന് ഉച്ചകഴിഞ്ഞ്അമ്മിണി അമ്മയും മരുമകൾ അഞ്ജുവുംചക്ക നന്നാക്കുന്ന തിരക്കിലായിരുന്നു.

കിങ്ങിണി കോലായിലിരുന്നു കളിക്കുന്നു.

മാധവൻ മാഷ് പശുവിനെ അഴിച്ചു കൊണ്ടുവരാൻ പറമ്പിലേക്ക് പോയി.

കിങ്ങിണി പിറകേ പോയത് മാഷ് കണ്ടില്ല.

അഞ്ജു മോളെ തിരക്കി

അവിടെ കണ്ടില്ല.

അവള് അച്ഛൻ്റെ കൂടെക്കാണും. ന്ന് പറഞ്ഞു.

 

മാഷ് പശുവിനെ തൊഴുത്തിൽ കെട്ടി തിരിച്ചു വന്നു മോളെവിടെ

ഇവിടെയിരുന്നു കളിച്ചതാണല്ലോന്ന്

അപ്പോ .. അവൾ അച്ഛൻ്റെ കൂടെ പോന്നില്ലേ?

മോളെവിടേ .ൻ്റീശ്വരാ...

ൻ്റെ കുട്ടി. അവൾ ആർത്തു കരയാൻ തുടങ്ങി.

എല്ലായിടവും തിരഞ്ഞു.

ഒടുവിൽ പറമ്പിൻ്റെ നടുവിലുള്ള കല്ല് വെട്ട് കുഴിയിൽ രണ്ടു ദിവസം മുൻപ് മഴ പെയ്തതിനാൽ വെള്ളം നിറഞ്ഞു നിന്നിരുന്നു അവൾ ആ കുഴിയിൽ;

 

 വെള്ളം കുടിച്ച് ആ കുഞ്ഞു ശരീരം പൊന്തി നിൽക്കുന്നു. 

മാധവൻ മാഷ് അവളുടെ കുഞ്ഞു ശരീരവുമായി ഉമ്മറത്തെത്തി

കെട്ടിപ്പിടിച്ചു കരഞ്ഞു.

മുത്തശ്ശി പറഞ്ഞുവെറുതേയല്ല ൻ്റെ ഇടത് കണ്ണ് തുള്ളിയത്

ന്നാലും ൻ്റെ കുട്ടി എന്തിനാ ഈ അരുതാത്തത് കാണാൻ ഇടവരുത്തിയത് എൻ്റീശ്വരാ..

 

അവളുടെ അച്ഛന് നല്ലപോലെ മോളെ കാണാനായില്ലാലോ

അവനോടെന്ത് സമാധാനം പറയും. ന്ന് മാഷ്

അഞ്ജു ബോധം നഷ്ട്ടപ്പെട്ട് അകത്തളത്തിൽ...