സിപിഎം നേതാവ് പി എം ആർഷോയും മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യയും വിവാഹിതരായി

Jun 1, 2026 - 18:47
 0  5
സിപിഎം നേതാവ് പി എം ആർഷോയും മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യയും വിവാഹിതരായി
കാസർഗോഡ്: എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും സിപിഎം നേതാവുമായ പി എം ആര്‍ഷോയും മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യയും വിവാഹിതരായി. തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസിലായിരുന്നു വിവാഹം. വിദ്യ കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശിയാണ്. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ ആര്‍ഷോ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്.
ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു.
ലളിതമായി നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. എസ്എഫ്ഐ മുൻ അഖിലേന്ത്യാ പ്രസി‍ഡന്റ് വി പി സാനു, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റും കണ്ണൂർ ജില്ലാ പഞ്ചായത്ത് മെംബറുമായ കെ അനുശ്രീ തുടങ്ങിയവർ പങ്കെടുത്തു. പയ്യന്നൂരിലെ ഹോട്ടലിലാണ് ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് ഇരുവരും പാലക്കാട്ടേക്ക് പോകും.