ഒരുമയുടെ ദൂരം: കവിത

Jun 20, 2026 - 12:12
Jun 20, 2026 - 13:26
 0  12
ഒരുമയുടെ ദൂരം: കവിത

ലീലാമ്മതോമസ്, ബോട്സ്വാന



വേഗം വേണമെങ്കിൽ
നടന്നോളൂ,
നിന്റെ നിഴൽ മാത്രം
കൂട്ടുകാരനാക്കി.

പക്ഷേ ദൂരം വേണമെങ്കിൽ,
കാലം ജയിക്കണമെങ്കിൽ,
പാത നീളുന്നുവെന്ന്
ഭയപ്പെടാതിരിക്കണമെങ്കിൽ,
കൈകളിൽ കൈ ചേർക്കണം.

ഒറ്റയ്ക്കുള്ള യാത്ര
ശ്വാസം മുട്ടിച്ചേക്കാം,
ഒരുമിച്ചുള്ള യാത്ര
ശ്വാസം പകരും.

സിംഹത്തിന്റെ നടപ്പിലും
കൂട്ടത്തിന്റെ ബലമുണ്ട്,
ഒറ്റ ശബ്ദം മുഴങ്ങുമ്പോൾ
കാടെല്ലാം കേൾക്കും.

വേഗം ഒരു നിമിഷം,
ദൂരം ഒരു ജീവിതം.
നിമിഷങ്ങൾ താണ്ടാൻ
ഒറ്റയ്ക്കാവാം,
ജീവിതം താണ്ടാൻ
ഒരുമ വേണം.