'വീഡിയോ ഗെയിം കളിക്കുന്നതിനിടെ ഒരാൾ മകളോട് നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടു'; സ്കൂളുകളിൽ സൈബർ പീരിയഡ് വേണമെന്ന് അക്ഷയ് കുമാർ

വിവാദങ്ങൾ കൊണ്ടും രാഷ്ട്രീയ നിലപാടുകൾ കൊണ്ടും സമ്പന്നമാണ് നടൻ അക്ഷയ് കുമാറിന്റെ സിനിമ ജീവിതം. അതുകൊണ്ടുതന്നെ വാർത്തകളുടെ തലക്കെട്ടുകളിൽ എപ്പോഴും നിറഞ്ഞുനിൽക്കുന്ന താരം കൂടിയാണ് അക്ഷയ് കുമാർ. ഇപ്പോഴിതാ തന്റെ മകൾക്കുണ്ടായ ഒരു ദുരനുഭവം പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് താരം. ഇതിന്റെ പശ്ചാത്തലത്തിൽ സ്കൂളുകളിൽ സൈബർ പീരിയഡ് വേണമെന്നും അക്ഷയ് കുമാർ ആവശ്യപ്പെട്ടു.
തന്റെ മകൾ ഒരു വീഡിയോ ഗെയിം കളിക്കുന്നതിനിടെ ഒപ്പം കളിക്കുന്ന അജ്ഞാതനായ വ്യക്തി തന്റെ മകളോട് നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടുവെന്നാണ് അക്ഷയ് കുമാർ പറയുന്നത്. അവൾ ഗെയിം കളി നിർത്തി എന്റെ ഭാര്യയോട് കാര്യം പറഞ്ഞു. ഇങ്ങനെയാണ് കാര്യങ്ങൾ ആരംഭിക്കുന്നത്. ഇതും സൈബർ കുറ്റകൃത്യത്തിന്റെ ഭാഗമാണ് എന്നാണ് അക്ഷയ് കുമാർ പറയുന്നത്.