അജിത്തിന്റെ 'വിടാമുയർ‌ച്ചി' വ്യാഴാഴ്ച തിയറ്ററുകളിൽ

Feb 5, 2025 - 19:46
 0  11
അജിത്തിന്റെ 'വിടാമുയർ‌ച്ചി' വ്യാഴാഴ്ച തിയറ്ററുകളിൽ

അജിത്തിനെ നായകനാക്കി ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രം ‘വിടാമുയർച്ചി’ വ്യാഴാഴ്ച തിയേറ്ററുകളിൽ എത്തും. കേരളത്തിൽ 300ലധികം സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. രാവിലെ 7 മണിക്കാണ് കേരളത്തിലെ ആദ്യത്തെ ഷോകൾ ആരംഭിക്കുക. തൃഷയാണ് ചിത്രത്തിൽ നായിക. 200 കോടി ബജറ്റിൽ ചിത്രീകരണം പൂർത്തീകരിച്ച ചിത്രത്തിൽ ഏറെ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് ‘തല’ ആരാധകർ.

ബ്രേക്ക്ഡൗൺ എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ആണ് വിടാമുയർച്ചി. ചിത്രത്തിനായി അജിത് 105 കോടിയോളം രൂപ പ്രതിഫലം വാങ്ങിയിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് സിനിമ കേരളത്തിൽ വിതരണത്തിനെടുത്തിരിക്കുന്നത്.

തമിഴ്നാട്ടിൽ രാവിലെ 9 മണി മുതലാണ് ആദ്യ ഷോ ആരംഭിക്കുക. തമിഴ്‌നാട്ടിൽ മാത്രമായി 11 ലക്ഷം ടിക്കറ്റുകൾ വിറ്റു എന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ 40 ലക്ഷം രൂപയുടെ പ്രീ-സെയിൽ ബിസിനസാണ് ചിത്രം നേടിയത്.