ടേക്ക് ഓഫിനിടെ പക്ഷി ഇടിച്ചു; കണ്ണൂരില്‍ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

Sep 14, 2025 - 10:06
 0  4
ടേക്ക് ഓഫിനിടെ പക്ഷി ഇടിച്ചു; കണ്ണൂരില്‍ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം പക്ഷിയിടിച്ചതിനെ തുടർന്ന് തിരിച്ചിറക്കി. വിമാനത്താവളത്തിലെ ബേയിലേക്ക് മാറ്റിയ വിമാനം വിശദമായ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കി. വിമാനത്തിന് കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

വിമാനത്തിൽ ഏകദേശം 180 യാത്രക്കാർ ഉണ്ടായിരുന്നു. ഇവരെ ഷാർജയിൽ നിന്ന് കണ്ണൂരിലേക്ക് വരുന്ന മറ്റൊരു വിമാനത്തിൽ അബുദാബിയിലെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.