കാലിഫോര്‍ണിയയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം; ക്ഷേത്രമതിലുകളില്‍ ഇന്ത്യാവിരുദ്ധ, ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകള്‍

കാലിഫോര്‍ണിയയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം; ക്ഷേത്രമതിലുകളില്‍ ഇന്ത്യാവിരുദ്ധ, ഖാലിസ്ഥാൻ അനുകൂല  ചുവരെഴുത്തുകള്‍

കാലിഫോര്‍ണിയയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. അമേരിക്കയിലെ നേവാര്‍ക്കിലുള്ള ക്ഷേത്രത്തിന് നേരെയാണ് ആക്രമണം നടന്നത്.

ക്ഷേത്രമതിലുകളില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യവും ഖാലിസ്ഥാൻ അനുകൂല കുറിപ്പുകളും എഴുതിയിട്ടുണ്ട്. നേവാര്‍ക്ക് സിറ്റിയില്‍ സ്ഥിതിചെയ്യുന്ന സ്വാമിനാരായണ്‍ മന്ദിര്‍ വാസന സൻസ്തയ്‌ക്ക് നേരെയായിരുന്നു ആക്രമണം. 

 ശ്രീ സ്വാമിനാരായണ്‍ മന്ദിറിന്റെ ചുവരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായും ഖാലിസ്ഥാൻ നേതാവ് ജര്‍ണയില്‍ സിംഗ് ഭിന്ദ്രൻവാലയെ അനുകൂലിച്ചും ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
 
ഖലിസ്ഥാൻ അനുകൂലികളാണ് സംഭവത്തിന്റെ പിന്നിലെന്ന് കരുതുന്നു. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഖാലിസ്ഥാൻ നേതാവ് ഗുര്‍പതന്ത് സിംഗ് പന്നൂനെ കൊല്ലാനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തതിന് ഇന്ത്യൻ പൗരനെതിരെ യു.എസ് നീതിന്യായ വകുപ്പ് കുറ്റപത്രം ഇറക്കിയതിന് തൊട്ടുപിന്നാലെയാണ് സംഭവം.രണ്ട് വര്‍ഷം മുമ്ബ് ക്ഷേത്രം തുറന്നതിന് ശേഷം ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവം കാണുന്നതെന്ന് ക്ഷേത്രകമ്മിറ്റി അംഗമായ ചിന്തൻ പാണ്ഡ്യ   പറഞ്ഞു. ഇത് സമൂഹത്തിന് സുരക്ഷിതമല്ല, സംഭവത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാൻ ക്ഷേത്ര നേതാക്കള്‍ പ്രത്യേക യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.