അഗ്നിശലഭം; കവിത, റുക്സാന കക്കോടി

അഗ്നിശലഭം; കവിത, റുക്സാന കക്കോടി

പൊട്ടിത്തെറിയ്ക്കെന്റെ ഭാരതാംബേ -
കത്തിപ്പടരട്ടേ തീജ്വാലകൾ,
കെട്ടടങ്ങുന്നില്ല നെഞ്ചിലെ പട്ടടകൾ -
ആത്മരോഷത്തിൻ സംഘർഷങ്ങൾ .

നക്കി തുടയ്ക്കുന്നു കിളുന്നു മേനി -
കൊത്തിനുറുക്കുന്നു സൃഗാളക്കൂട്ടം
കണ്ണുകൾ ചൂഴുന്ന ചെന്നായ്ക്കൂട്ടം -
നാക്കു പറിയ്ക്കും നീർനായക്കൂട്ടം,

കൊത്തിയരിയുക പെണ്ണുങ്ങളേ -
ഷണ്ഡരാക്കീടുക പിശാചുക്കളേ,
മാനം നശിയ്ക്കും ഇരയിന്നിതാ -
മൃതപ്രായരായി കേദാരത്തിൽ.

വർണ്ണവെറിപൂണ്ട സംസ്ക്കാരങ്ങൾ -
പെണ്ണിൻ ജീവന്നാപത്തുകൾ,
പൊട്ടിത്തെറിയ്ക്കട്ടെ അഗ്നിപർവ്വതങ്ങൾ -
കെട്ടടങ്ങട്ടേ മെഴുകുതിരികൾ.

റുക്സാന കക്കോടി