അച്ഛൻ: കവിത, രാജു, കാഞ്ഞിരങ്ങാട്

Oct 20, 2020 - 11:33
Mar 8, 2023 - 16:55
 0  305
അച്ഛൻ: കവിത, രാജു, കാഞ്ഞിരങ്ങാട്

ച്ഛൻ്റെ പട്ടട കെട്ടടങ്ങിയിരുന്നില്ല
കടുത്ത ദുഃഖത്തിൽ നിന്ന്
കവിതയിറങ്ങി വന്ന്
കടലാസിൽക്കുറിച്ചു അച്ഛനെക്കുറിച്ച്
അഞ്ചാറുവരി.
കണ്ണടച്ചു കിടന്നു,
ഉറങ്ങിപ്പോയതറിഞ്ഞില്ല
നേരം വെളുത്ത് ഉണരുമ്പോൾ
പുതപ്പു കൊണ്ട് പുതപ്പിച്ചിരിക്കുന്നു
വാതിൽ ചാരിയിരിക്കുന്നു
കടലാസിൽ നിന്ന് കവിതയിറങ്ങി -
പ്പോയിരിക്കുന്നു !
അല്ലെങ്കിലും;
അച്ഛൻ അധ്വാനിയായിരുന്നല്ലോ
ആരുടെ പ്രശംസയ്ക്കു മുന്നിലും
വന്നു നിൽക്കാറില്ലല്ലോ

 

രാജു, കാഞ്ഞിരങ്ങാട്

ഫോൺ - 9495458138