ആത്മാവ് കരയുന്നു: കവിത, ഹേമ വിശ്വനാഥ്

May 27, 2021 - 13:54
Mar 18, 2023 - 13:06
 0  252
ആത്മാവ് കരയുന്നു: കവിത, ഹേമ വിശ്വനാഥ്

 

  ന്റെ ആത്മാവു തേങ്ങിക്കരയുന്നു

ഏകാന്ത സന്ധ്യകളിൽ

എന്തിനെന്നറിയാതെൻ ഹൃദയത്തിൻ

തന്ത്രികൾ

മൂകമായ് പാടുന്നു

അജ്ഞാതമായൊരു വിങ്ങലെൻ ചിന്തയിൽ

ആകെ പടരുന്നു,

കരകാണാത്തൊരു കണ്ണീർക്കടലായെൻ

മനമലയുന്നു,

ഏകയായ് ദുഃഖത്തിൻ ശരപഞ്ജരത്തിൽ

തളർന്നു ഞാൻ വീഴുന്നു

എന്റെ മോഹങ്ങൾ ഈയാം പാറ്റയായ്

ചിറകറ്റു പിടയുന്നു

ഒരു സാന്ത്വനത്തിൻ തലോടലിനായി

ആശകൾ തിരയുന്നു

ഒരു മൺചെരാതിൻ തിരിനാളമായ്  ഞാൻ

ആടിയുലയുന്നു

നെടുവീർപ്പുമായൊരൻ

ഓർമ്മകളെല്ലാം ആരെയോ തേടുന്നു

കരളിൽ വിരിഞ്ഞൊരാ കനവുകളാകെ

കനലായെരിയുന്നു

മൗനത്തിൻ വാല്മീകത്തിലൊളിച്ചു

ഞാനെന്നെ തിരയുന്നു.