ട്വന്‍റി ട്വന്‍റി സഖ്യം തുടരാൻ താല്‍പര്യമുണ്ടെന്ന് ആം ആദ്മി ദേശീയ നേതൃത്വം

ട്വന്‍റി ട്വന്‍റി സഖ്യം തുടരാൻ  താല്‍പര്യമുണ്ടെന്ന്  ആം ആദ്മി  ദേശീയ നേതൃത്വം
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം പിരിയുകയാണെന്ന് ട്വന്‍റി ട്വന്‍റി കോ-ഓര്‍ഡിനേറ്റര്‍ സാബു ജേക്കബിന്‍റെ പ്രഖ്യാപനത്തെ തുടര്‍ന്ന് അനുനയ നീക്കവുമായി ആം ആദ്മി പാര്‍ട്ടി ദേശീയ നേതൃത്വം. സഖ്യം തുടരാൻ എഎപിക്ക് താല്‍പര്യമുണ്ടെന്നും തുടര്‍ചര്‍ച്ചകള്‍ക്കുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്നും കേരളത്തിന്‍റെ ചുമതലയുള്ള സംഘടനാ സെക്രട്ടറി അജയ് രാജ് പറഞ്ഞു. എഎപിയുടെ വാതില്‍ എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്താണ് ട്വന്‍റി ട്വന്‍റിയും എഎപിയും കേരളത്തില്‍ സഖ്യം പ്രഖ്യാപിച്ചത്.