വീണ്ടും 46,000 കടന്ന് സ്വര്‍ണവില

വീണ്ടും 46,000 കടന്ന് സ്വര്‍ണവില

കൊച്ചി: അഞ്ചു ദിവസത്തെ ഇടവേളക്ക് ശേഷം സ്വര്‍ണവില വീണ്ടും പവന് 46000 കടന്നു. ഇന്ന് ഗ്രാമിന് 35 രൂപ  കൂടി 5775 രൂപയും പവന് 280 രൂപ കൂടി 46,200 രൂപയുമായി.

ഈ മാസം നാലിനായിരുന്നു സ്വര്‍ണത്തിന് റെക്കോഡ് വില. 47080 രൂപയായിരുന്നു അന്ന് പവന് രേഖപ്പെടുത്തിയത്. പിന്നീട് ഘട്ടംഘട്ടമായി വിലയിടിഞ്ഞു. ഡിസംബര്‍ 13ന് 45,320 രൂപയായി താഴ്ന്നിരുന്നു.