10 മാസം മാത്രം; പ്രായം കുറഞ്ഞ അവയവദാതാവ്

Feb 13, 2026 - 13:29
Feb 13, 2026 - 14:57
 0  29
10 മാസം മാത്രം; പ്രായം കുറഞ്ഞ അവയവദാതാവ്

റോഡപകടത്തിൽ ജീവൻ പൊലിഞ്ഞ 10 മാസം പ്രായമുള്ള കുഞ്ഞ് നാലുപേർക്ക് പുതുജീവനേകും. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകളായ ആലിൻ ഷെറിൻ എബ്രഹാമിൻ്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് ആലിൻ.

സമയം മലയാളം റിപ്പോർട്ട് ചെയ്യുന്നു.

റോഡപകടത്തിൽ ഗുരുതര പരിക്കേറ്റ് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആലിന് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.

തുടർന്ന് മാതാപിതാക്കളാണ് അവയവദാനത്തിന് സന്നദ്ധത അറിയിച്ചത്. രണ്ട് വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്എടി ആശുപത്രിയിൽ ചികിത്സയിലുള്ള 10 വയസ്സുള്ള കുട്ടിക്ക് നൽകും.

കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആറ് മാസം പ്രായമുള്ള കുഞ്ഞിന് കരളും എഐടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിക്ക് ഹൃദയ വാൽവും അമൃത ആശുപത്രിയിൽ നേത്രപടലങ്ങളും ദാനം ചെയ്യും.

ഫെബ്രുവരി അഞ്ചിന് ആലിനും മാതാവും മാതാവിൻ്റെ രക്ഷിതാക്കളും കാറിൽ യാത്ര ചെയ്യവെ എതിർദിശയിൽ വന്ന വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽ ആലിന് തൽക്ഷണം ബോധം നഷ്ടപ്പെട്ടിരുന്നു. കുഞ്ഞിൻ്റെ അമ്മയ്ക്കും അമ്മയുടെ മാതാപിതാക്കൾക്കും പരിക്കേറ്റിരുന്നു.

ആദ്യം ചങ്ങനാശേരിയിലെ ഗവ. ജനറൽ ആശുപത്രിയിലും പിന്നീട് തിരുവല്ലയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഫെബ്രുവരി ആറിനാണ് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്ന് വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ ചികിത്സ തുടരുകയായിരുന്നു.

തീവ്രദു:ഖത്തിലും മറ്റുള്ളവരുടെ ജീവൻ നിലനിർത്തുന്നതിന് വേണ്ടി മാതാപിതാക്കൾ എടുത്ത തീരുമാനത്തിന് നന്ദി അറിയിക്കുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
മല്ലപ്പള്ളി വെസ്റ്റ് വാലുമണ്ണിൽ പൊതുപ്രവർത്തകൻ റെജി സമുവേലിന്റെ മകൻ അരുൺ എബ്രഹാം/ഷെറിൻ ദമ്പതികളുടെ ഏക മകളാണ് ആലിൻ.
From Facebook
കോട്ടയം ചിങ്ങവനത്ത് കഴിഞ്ഞ അഞ്ചാം തീയതി കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് പരിക്കേറ്റ് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന മല്ലപ്പള്ളി വെസ്റ്റ്  കോഴഞ്ചേരി മലയാറ്റൂർ വാലുമണ്ണിൽ  കുടുംബാഗം അരുൺ എബ്രഹാമിന്റെയും മുല്ലപ്പള്ളി ഈസ്റ്റ് പുളിഞ്ചിമൂട്ടിൽ ഷെറിൻ ആൻ ജോണിന്റെയും ഏകമകൾ ആലിൻ ഷെറിൻ എബ്രഹാം (10 മാസം) അന്തരിച്ചു.

ആലിൻ, മാതാവ് ഷെറിൻ ഷെറിൻ, ഷെറിന്റെ മാതാവ് ജെസ്സി ജോൺ, പിതാവ് രാജൻ ജോൺ  എന്നിവർ സഞ്ചരിച്ച കാറിലേക്ക് എതിരെ വന്ന കാറിടിച്ചാണ് അപകടം സംഭവിച്ചത്.
കോട്ടയം സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടം സംഭവിക്കാൻ കാരണം എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സാരമായി പരിക്കേറ്റ രാജനും ജെസിയും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംസ്കാരം നെടുങ്ങാടപ്പള്ളി സി. എസ്. ഐ  പള്ളിയിൽ പിന്നീട് നടക്കും.