കേരളത്തിൽ ബിജെപിയുടെ മറ്റു സംസ്ഥാനങ്ങളിലെ ക്രിസ്ത്യൻ എംഎൽഎമാർ പ്രചാരണത്തിന് വീടുകയറും

Feb 14, 2026 - 15:25
 0  5
കേരളത്തിൽ ബിജെപിയുടെ മറ്റു സംസ്ഥാനങ്ങളിലെ ക്രിസ്ത്യൻ എംഎൽഎമാർ പ്രചാരണത്തിന് വീടുകയറും
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ക്രിസ്ത്യൻ വോട്ടുകൾ ലക്ഷ്യമിട്ട് ബിജെപി പുതിയ തന്ത്രങ്ങൾ മെനയുന്നു എന്ന്  News 18 മലയാളം റിപ്പോർട്ട് ചെയ്യുന്നു.
പ്രസംഗങ്ങളിലൂടെയല്ല, മറിച്ച് ജനങ്ങളെ നേരിട്ടുകണ്ട് സ്വാധീനിക്കാനാണ് പാർട്ടിയുടെ തീരുമാനമെന്നാണ് സൂചന.
ഇതിന്റെ ഭാഗമായി ഗോവ, നാഗാലാൻഡ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 18 ക്രിസ്ത്യൻ എംഎൽഎമാരെ കേരളത്തിലെ 37 മണ്ഡലങ്ങളിൽ പ്രചാരണത്തിനായി നിയോഗിക്കുമെന്നാണ് സൂചന.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ ഇവർ കേരളത്തിലെത്തി ക്രിസ്ത്യൻ മുൻതൂക്കമുള്ള ജില്ലകളിൽ വീടുതോറുമുള്ള പ്രചാരണത്തിന് നേതൃത്വം നൽകുകയും ചെയ്യും.
ബിജെപി ഭരണത്തിന് കീഴിൽ ക്രൈസ്തവ ജനവിഭാഗങ്ങൾ സുരക്ഷിതരാണെന്നും അവർക്ക് അർഹമായ രാഷ്ട്രീയ പ്രാതിനിധ്യം ലഭിക്കുന്നുണ്ടെന്നും ബോധ്യപ്പെടുത്തുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.