കടുത്ത ചൂട്: സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു

Feb 14, 2026 - 07:26
 0  9
കടുത്ത ചൂട്: സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു

പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു.

രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെയുള്ള സമയത്തിനുള്ളില്‍ എട്ട് മണിക്കൂര്‍ മാത്രമായി ജോലിസമയം നിശ്ചയിച്ചുകൊണ്ട് തൊഴില്‍വകുപ്പ് ഉത്തരവ് പുറത്തിറക്കി.

ഈ ക്രമീകരണം മേയ് 20 വരെ പ്രാബല്യത്തില്‍ തുടരും. ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 3 വരെ നിര്‍ബന്ധിത വിശ്രമം അനുവദിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കണമെന്നും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകിട്ട് 3ന് ആരംഭിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

സമുദ്രനിരപ്പില്‍ നിന്ന് 3,000 അടിയില്‍ കൂടുതല്‍ ഉയരമുള്ളതും സൂര്യാഘാത സാധ്യത കുറഞ്ഞതുമായ പ്രദേശങ്ങളെ ഈ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.