ജീവിതത്തിനപ്പുറം: കവിത, ഡോ. ജേക്കബ് സാംസൺ

ജീവിതത്തിനപ്പുറം: കവിത, ഡോ. ജേക്കബ് സാംസൺ
അറിഞ്ഞുകൂട
അറിവുകെട്ട
ജീവിതത്തിനപ്പുറം
കടലുകൾക്കുമപ്പുറം,
കനവുകൾക്കുമപ്പുറം
കനലുകൾക്കുമപ്പുറം
കാട്ടുതീയ്ക്കുമപ്പുറം
വേട്ടനായ്ക്കൾ വാണരുളും
നാട്ടുവഴിക്കപ്പുറം
മതിലുകൾക്കുമപ്പുറം
മനസ്സുകൾക്കുമപ്പുറം
ഇരുളടഞ്ഞ രാവുകൾ
മൃതിയടഞ്ഞ പകലുകൾ
ചിറകുപോയ പക്ഷികൾ
കൊഴിഞ്ഞുവീണ പൂവുകൾ
ആശയറ്റ ജീവിതത്തിൻ
കതിരുപോയ കറ്റകൾ
അറിഞുകൂട 
അറിവുകെട്ട
ജീവിതത്തിനപ്പുറം