മധുരമാം ഒരു വിളി: കവിത;ഷീല ജഗധരൻ, തൊടിയൂർ

മധുരമാം ഒരു വിളി: കവിത;ഷീല ജഗധരൻ, തൊടിയൂർ

ള്ളിലെ വേദനയെല്ലാം ഒളിപ്പിച്ചു

പൈതൽ ഞാൻ കേണു നടന്ന നേരം

പിന്നിൽ വന്നൊരു കരം തൊട്ട പോലെ

 

മകനെയെന്നെന്നെ വിളിച്ച പോലെ

പെട്ടെന്നു ഞെട്ടിത്തരിച്ചു ഞാൻ നോക്കുമ്പോൾ

പൊന്നേശുവേ നിൻ്റെ ദിവ്യരൂപം

 

മധുമലർ തുമ്പിലെ മഞ്ഞിൻ കണിക പോൽ

നനുത്തതാം പുഞ്ചിരി നീ പൊഴിച്ചു

നിത്യതയോളം ഞാൻ കൂടെയില്ലേ

പിന്നെന്തിനു കുഞ്ഞേ നീ കരഞ്ഞു

അൻപോടു നിൻ ചാരേ ചേർത്തണച്ചു

കൃപയുടെ വൻമഴ ചൊരിഞ്ഞു തന്നു

 

 

അതിശയം ഇതുവരെ  തോന്നാത്തൊരനുഭൂതി

ആത്മാവിൽ വന്നു നിറഞ്ഞ പോലെ

കർത്താവേ അവിടുത്തെ ബലം തന്നെയെന്നു

അറിയുന്നു അറിയാത്ത പൈതലിന്ന് 

 

 

ഷീല ജഗധരൻ, തൊടിയൂർ