തായ്‌വാനെ ചൈനയുമായി കൂട്ടിച്ചേര്‍ക്കുമെന്ന് ഷി

തായ്‌വാനെ ചൈനയുമായി കൂട്ടിച്ചേര്‍ക്കുമെന്ന്  ഷി
ബെയ്ജിംഗ്: തായ്‌വാനെ  ചൈനയുമായി കൂട്ടിച്ചേര്‍ക്കുമെന്നു ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗ്.
പുതുവത്സരദിന സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം കടുപ്പിച്ചു പറഞ്ഞത്. കഴിഞ്ഞ പുതുവത്സര സന്ദേശത്തില്‍ ചൈനക്കാരും താ‌യ്‌വാൻകാരും ഒരു കുടുംബത്തിലെ അംഗങ്ങള്‍ മാത്രമാണെന്നേ ഷി പറഞ്ഞിരുന്നുള്ളൂ.

13ന് തായ്‌വാനില്‍ നിര്‍ണായക തെരഞ്ഞെടുപ്പ് നടക്കാനാരിക്കേയാണു ഷിയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. സ്വതന്ത്ര ജനാധിപത്യ ഭരണകൂടം നിലവിലുള്ള തായ്‌വാനെ വിഘടിത പ്രവിശ്യയായിട്ടു മാത്രമാണു ചൈന പരിഗണിക്കുന്നത്. ബലം പ്രയോഗിച്ചും ‌തായ്‌വാനെ കൂട്ടിച്ചേര്‍ക്കുമെന്നതാണ് ചൈനയുടെ ഔദ്യോഗിക നിലപാട്. തെരഞ്ഞെടുപ്പിനു മുന്നോടിയായി തായ്‌വാനു ചുറ്റും ചൈന സൈനികവിന്യാസം ശക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ, ചൈനയുമായുള്ള ബന്ധം നിശ്ചയിക്കുക തായ്‌വാൻ ജനങ്ങളായിരിക്കുമെന്നു പ്രസിഡന്‍റ് സായ് ഇംഗ് വെൻ പുതുവത്സര സന്ദേശത്തില്‍ പറഞ്ഞു