വയനാട്ടില്‍ ഇത് 'പൂപ്പൊലി'യുടെ നാളുകൾ

വയനാട്ടില്‍ ഇത് 'പൂപ്പൊലി'യുടെ നാളുകൾ

യനാട്ടില്‍ ഇനി പൂപ്പൊലിയുടെ നാളുകൾ. പൂക്കളുടെ വര്‍ണ്ണക്കാഴ്ച കാണാൻ വയനാട്ടിലേക്ക് സഞ്ചാരികള്‍ ഒഴുകിയെത്തുന്ന സമയം.

അമ്ബലവയല്‍ പ്രാദേശിക ഗവേഷണ കേന്ദ്രത്തില്‍ ആരംഭിച്ച 'പൂപ്പൊലി' രാജ്യാന്തര പുഷ്പമേള പൂക്കളുടെ മാത്രം ആഘോഷമല്ല. കുട്ടികളെയും മുതിര്‍ന്നവരെയും കാഴ്ചകള്‍ കൊണ്ടും അറിവുംകൊണ്ടും വിസ്മയിപ്പിക്കുന്ന പുഷ്പ-ഫല പ്രദര്‍ശനവും സാങ്കേതിക സെമിനാറുകളും കൂടിയാണ് ചേരുന്നതാണ് പൂപ്പൊലി. പൂപ്പൊലിയുടെ എട്ടാം പതിപ്പാണ് ജനുവരി 1 മുതല്‍ 15 വരെ നീണ്ടുനില്‍ക്കും.

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്‍റെ 12 ഏക്കര്‍ സ്ഥലത്താണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. വിവിധ നാടുകളും കടലും താണ്ടിയെത്തിയ വ്യത്യസ്തയിനം ചെടികളും പൂക്കളും ഇവിടെ പ്രദര്‍ശനത്തിനുണ്ട്. ഇതുവരെ കേട്ടിട്ടും കണ്ടിട്ടും പോലുമില്ലാത്ത ചെടികളെ പരിചയപ്പെടാനും കാര്‍ഷിക രംഗത്തെ പുത്തൻ മാതൃകകളും മാറ്റങ്ങലും അറിയുവാനും ഒരുവേദികൂടിയാണ് കര്‍ഷകരെ സംബന്ധിച്ചെടുത്തോളം പൂപ്പൊലി പ്രദര്‍ശനം.

ഡാലിയ, ആസ്റ്റര്‍, ഗ്ലാഡിയോലസ്, സയാന്തസ്, സെലേഷ്യ, സാല്‍വിയ, പെറ്റൂണിയ, വിവിധ വര്‍ണ്ണങ്ങളിലുള്ള ജമന്തി, റോസാച്ചെടികളുടെ ഉദ്യാനം എന്നിവയാണ് പ്രധാന കാഴ്ചകള്‍. ഇത് കൂടാതെ പൂച്ചെടികളാല് അലങ്കരിച്ച മയില്‍ രൂപം, പൈതൃക ട്രെയിൻ, ഉത്തരമലബാറിന്‍റെ ആകര്‍ഷണമായ തെയ്യക്കോലം, വാട്ടര്‍ ഫൗണ്ടെയ്ൻ, തെയ്യക്കോലം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.