'റോബിൻ' ബസ് കസ്റ്റഡിയിലെടുത്ത് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ്

കേരളത്തിലെ ഗതാഗതവകുപ്പിനെ വെല്ലുവിളിച്ച് സർവീസ് നടത്തിയ റോബിൻ ബസ് കസ്റ്റഡിയിലെടുത്ത് തമിഴ്നാട് മോട്ടോർവാഹന വകുപ്പ്.യാത്രക്കാരും ബസും ഇപ്പോഴുള്ളത് തമിഴ്നാട് ആർടിഒ കോമ്പൗണ്ടിലാണ്. തമിഴ്നാട് ഗാന്ധിപുരം സെൻട്രൽ ആർടിഒ ആണ് ബസ് കസ്റ്റഡിയിലെടുത്തത്.
അതേ സമയം ബസിൽ നിന്ന് ഇറങ്ങാൻ വിസമ്മതിച്ച് ഇരിക്കുകയാണ് ഉടമയും യാത്രക്കാരും. പകരം സംവിധാനം ഏർപ്പെടുത്താതെ പോകില്ലെന്നാണ് ഇവരുടെ നിലപാട്. കേരളത്തിലെ ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരമാണ് തമിഴ്‌നാട് ആര്‍ടിഒ ബസ് പിടിച്ചെടുത്തതെന്നുംനിയമനടപടി നേരിടാന്‍ തയാറാണെന്നും ബസുടമ റോബിന്‍ ഗിരീഷ് പറഞ്ഞു.