വേൾഡ് മലയാളി കൗൺസിൽ ബഹ്‌റിൻ പ്രൊവിൻസ് അവതരിപ്പിക്കുന്നു 'തിത്തെയ് തകതെയ്'-ഫാമിലി മീറ്റ്

വേൾഡ് മലയാളി കൗൺസിൽ ബഹ്‌റിൻ പ്രൊവിൻസ് അവതരിപ്പിക്കുന്നു 'തിത്തെയ് തകതെയ്'-ഫാമിലി മീറ്റ്
വേൾഡ് മലയാളി കൗൺസിൽ ബഹ്‌റിൻ പ്രൊവിൻസിന്റെ  നേതൃത്വത്തിലുള്ള ഫാമിലി മീറ്റ്-' തിത്തെയ് തകതെയ്-2024' ഫെബ്രുവരി 9 വെള്ളിയാഴ്ച കരാന ബീച്ച് പൂൾ ഗാർഡനിൽ വച്ച്  (ഡാർ അൽ ഹജ്) നടക്കുന്നു. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 മുതൽ 10.30 വരെ നടക്കുന്ന കുടുംബ സംഗമത്തോടനുബന്ധിച്ച്  ഡെസേർട് സഫാരി, സൺസെറ്റ് വ്യൂ , കുതിര സവാരി , മ്യൂസിക് ആൻഡ് ഡാൻസ് , ഫൺ ആൻഡ് ഗെയിംസ്, ക്യാമ്പ് ഫയർ, ബാർബിക്യു ഡിന്നർ  എന്നിവ ഒരുക്കിയിട്ടുണ്ട് .