വിശാഖം; കവിത , സി.ജി. ഗിരിജൻ ആചാരി

പൊന്നോണപ്പൂവിളിയെങ്ങും
തുടികൊട്ടിയുണർന്നല്ലോ...
തൃക്കാക്കരയപ്പന്
തിരുമുൽക്കാഴ്ചയൊരുക്കാൻ....
ഒരുവട്ടിപ്പൂതായോ...
വണ്ണാത്തി പൂങ്കുയിലേ...
പൂങ്കുഴലി പെണ്ണാളെ...
തകതാര... താരക താരാ......
തിത്തൈ തക തെയ് തക താരാ.....
ഇന്നല്ലോ വിശാഖം
നാലാം നാൾ നന്മദിനം...
ബ്രഹ്മനും വന്നെത്തും
ധന്യമാം പൊൻസുദിനം...
നൽക്കളമൊരുക്കേണം
നാലുകളങ്ങളൊരുക്കേണം...
തകതാര... താരക താരാ....
തിത്തൈ തക തെയ് തക താരാ.....
പുന്നെല്ലിൽ പാടം നിറയെ
കറ്റക്കതിരു വിളഞ്ഞേ...
പൂമ്പാറ്റകൾ പറിപ്പറക്കണ്
തൊടിനിറയെ പൂവുകൾ തേടി...
വൈശാഖി പെണ്ണാളെ നീകൂടി പോന്നോളൂ...
പൂവട്ടക നിറയെ പൂപറിക്കാൻ പോന്നോളൂ....
തക താര... താരക താരാ...
തിത്തൈ തക തെയ് തക താരാ....
ദുരിതങ്ങൾക്കറുതി വരുത്താൻ,
ബ്രഹ്മാവിൻ അനുഗ്രഹമാകാൻ,
ശീഭോതി തുണയരുളേണം...
തുമ്പപ്പൂ തെച്ചിപ്പൂ... കോളാമ്പി അരിമുല്ല..
ചെമ്പകം മുക്കൂറ്റി...
ചേലുള്ളൊരു കദളിപ്പൂ ചെമ്പരത്തി പലവിധവും...
നാണിച്ചു നിൽക്കും നൽ തൊട്ടാവാടിപ്പൂവുണ്ടേ...
തകതാര... താരക താര...
തിത്തൈ തക തെയ്...തക താര.....
സി.ജി. ഗിരിജൻ ആചാരി തോന്നല്ലൂർ