വില്ലേജ്‌ ഓഫീസ്സിലെ ദേവാധിദേവന്‍: കഥ , കാരൂര്‍ സോമന്‍

വില്ലേജ്‌ ഓഫീസ്സിലെ ദേവാധിദേവന്‍: കഥ , കാരൂര്‍ സോമന്‍

പ്രവാസിയായ അജിത്‌കുമാര്‍ വില്ലജ്‌ ഓഫീസിന്റ വരാന്തയില്‍ വസ്‌തുക്കളുടെ കരമടക്കാന്‍ നില്‍ക്കുമ്പോഴാണ്‌ ഒരു നിഴല്‍പോലെ വില്ലേജ് ‌ഓഫീസര്‍ ദേവരാജന്‍ അകത്തേക്ക്‌ പോയത്‌. ഏതാനം വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌തന്റെ പേരിലുള്ള വീടും വസ്‌തുക്കളും മക്കളുടെ പേരില്‍കൂട്ടാനെത്തിയപ്പോള്‍ ഇദ്ദേഹം ഓഫീസ്‌ ക്ലര്‍ക്കായിരിന്നു.

ഒന്നിലധികം ജീവനക്കാരുള്ള ഓഫീസില്‍ ഏറ്റവും കൂടുതല്‍ തിരക്ക്‌ കണ്ടത്‌ കരമടക്കുന്നവര്‍ക്ക്‌ കാശുവാങ്ങിരസീത് ‌കൊടുക്കുന്നതാണ്‌. അകത്തൊരാള്‍ എന്തിനുവേണ്ടിയോ ഉച്ചത്തില്‍സംസാരിക്കുന്നത്‌ പുറത്തു്‌കേള്‍ക്കാം.

അകത്തേക്ക്‌ കയറി നിന്നു. മേശപ്പുറത്തുള്ള തടിച്ച ബുക്കുകള്‍ നല്ലൊരുകാഴ്‌ചയാണ്‌. ഈ ബുക്കുകളില്‍ പഞ്ചായത്തിലെ എല്ലാംവസ്‌തുക്കളുടെ ഭുമിശാസ്‌ത്രമുണ്ട്‌. ഇതൊക്കെ തീപിടിച്ചോ, വെള്ളപ്പൊക്കത്തിലോ നഷ്ടപ്പെട്ടാല്‍ ഇവര്‍എന്ത്‌ചെയ്യും? സാക്ഷരതയില്‍ഒന്നാംസ്ഥാനത്തെന്ന്‌ മേനി പറയുന്നവര്‍ ഇതൊക്കെ ഡിജിറ്റല്‍

സാങ്കേതികവിദ്യയിലാക്കിക്കൂടെ? ഓഫീസിന്റെയൊരു കോണില്‍ അംഗവൈകല്യം ബാധിച്ചൊരുകസേര പൊടി പിടിച്ചിരിക്കുന്നു. സന്തോഷം മാഞ്ഞുപോയ ആ ദിവസത്തെ അജിത്‌ ഓര്‍ത്തെടുത്തു. തന്റെകയ്യില്‍ നിന്ന്‌ അയ്യായിരംരൂപ കൈക്കൂലി വാങ്ങിയവന്‍ ഇന്ന്‌വില്ലജ്‌ ഓഫീസര്‍ പദവിയിലെത്തിയിരിക്കുന്നു.

ആകാശത്തിന്‍ കിഴില്‍എന്തിനും ഒരുകാലമുണ്ട്‌. വളരാനൊരു കാലംകൊഴിയാനൊരുകാലം. ഇവനെപ്പോലുള്ളവര്‍ കൊഴിഞ്ഞുവീഴാതെ കൊഴുത്തുവളരുന്നു. .അധികാരത്തിലിരിക്കുന്നവന്‌ സുഖഭോഗങ്ങള്‍ ഒരലങ്കാരമാണ്‌. ദേവന്‍ പറഞ്ഞതുപോലെ റെവന്യൂ സ്റ്റാമ്പ്‌ ഒട്ടിച്ചുള്ള അപേക്ഷ പൂരിപ്പിച്ചുകൊടുത്തു. ആകാംക്ഷയോടെ നില്‍ക്കവെ ദേവന്റമൃദുവായ വാക്കുകള്‍ പുറത്തുവന്നു.

`ഇത്‌ നിങ്ങള്‍ വിചാരിക്കും വിധം രണ്ടാഴ്‌ചകൊണ്ട്‌ നടക്കുന്ന കാര്യമല്ല. മക്കളുടെ പേരിലാക്കാന്‍ കുറഞ്ഞത്‌ മൂന്ന്‌മാസമെടുക്കും. ഇവിടുന്ന്‌ പേപ്പറുകള്‍ കിട്ടാതെ പഞ്ചായത്തു്‌ഓഫീസില്‍ വീടിന്‌ കരമടക്കാന്‍ പറ്റില്ല`

എന്തെന്നില്ലാത്ത അസ്വസ്‌ഥത തോന്നി. അയാള്‍ നല്‍കിയ നിയമങ്ങളും വ്യാഖ്യാനങ്ങളും പേരില്‍കൂട്ടാനുള്ള തടസ്സങ്ങളാണോ. അടുത്ത സീറ്റിലിരുന്ന ക്ലാര്‍ക്ക്‌ രൂക്ഷമായ ഭാഷയില്‍ മുഷിഞ്ഞ ഉടുപ്പുംമുണ്ടും ധരിച്ചു നിന്ന നര ബാധിച്ച മനുഷ്യനോട്‌കയര്‍ത്തു.

`എന്താ ഇയ്‌ക്ക്‌ പറഞ്ഞാല്‌ മനസ്സിലാകില്ലേ. നാളെവരൂ. ഇന്നെനിക്ക്‌ മാവേലിക്കര തഹസില്‍ദാര്‍ ഓഫീസില്‍ പോകണം` അയാള്‍ ദയനീയസ്വരത്തിലറിയിച്ചു.

`സാറെ ഒരു വരുമാന സെര്‍ട്ടിഫിക്കറ്റ്‌ കിട്ടാന്‍ എത്ര ദിവസമായിവരുന്നു`

ഉദ്യോഗസ്ഥന്റെ തുറിച്ചുള്ള നോട്ടത്തില്‍ ആ മനുഷ്യന്റമുഖം മെലിഞ്ഞു. നിരാശനായിതിരികെ നടക്കുമ്പോള്‍ ആ മുഖത്തൊരു ചോദ്യമുണ്ട്‌. ഈ ജോലിക്കാരന്‍ ആരുടെ താല്‌പര്യംസംരക്ഷിക്കാനാണ്‌ ഇവിടെയിരിക്കുന്നത്‌? അധികാരത്തിലിരിക്കുന്നവരുടെ പെരുമാറ്റം എത്ര ക്രൂരമെന്ന്‌ തനിക്കുംതോന്നി.

മനസ്സ്‌ നിറയെ പുഞ്ചിരിയുമായിഅകത്തുകയറിയ താനും വിഷണ്ണനായി പുറത്തിറങ്ങി. ജ്വലിച്ചു നിന്ന സൂര്യന്‌ താഴെ തണലിനൊരു മരമുണ്ട്‌. മനുഷ്യന്‌ തണല്‍ നല്‍കേണ്ടവര്‍ സൂര്യനെപ്പോലെ കത്തിജ്വലിച്ചു നില്‍ക്കുന്നത്‌ എന്താണ്‌? മുന്‍പ്‌ ശകാരംകേട്ട്‌ പുറത്തുവന്നയാള്‍ അടുത്ത്‌വന്ന്‌സൂക്ഷിച്ചു നോക്കിചോദിച്ചു.

`സാറും എന്നെപ്പോലെ കയറിഇറങ്ങുവ അല്ലേ? അതെയെന്ന്‌ മറുപടികൊടുത്തു.
`ഇവര്‍ക്ക് ‌കൈക്കൂലികൊടുത്താല്‌ എല്ലാം നടക്കും. അത്‌ ഞാന്‍ കൊടുക്കില്ല സാറെ`.

അദ്ദേഹത്തോട്‌ എന്തെന്നില്ലാത്ത ബഹുമാനം തോന്നി. ദരിദ്രരരുടെ ഭിക്ഷപാത്രത്തില്‍ കയ്യിട്ടുവരുന്ന സര്‍ക്കാര്‍വകുപ്പിലെ ദരിദ്രവാസികള്‍. അധ്വാനിക്കാത്ത ഈ അത്യാഗ്രഹികളാണല്ലോ കള്ളപ്പണംകൊണ്ട്‌ സ്വന്തംകുട്ടികളെ പഠിപ്പിച്ചു വലുതാക്കി പരവതാനി വിരിച്ച മട്ടുപ്പാവുകളിലുറങ്ങുന്നത്‌. നാടുവാഴിത്വമുള്ള നാടുകളില്‍ പാവപെട്ടവന്റെ നടുവൊടിയുകചരിത്രമാണ്‌. എന്നും നെടുവീര്‍പ്പിടാന്‍ വിധിക്കപ്പെട്ടവര്‍.

പുകയുന്ന മനസ്സുമായിഎന്ത്‌ചെയ്യണമെന്നറിയാതെ നിന്നു. വരാന്തയില്‍ ആള്‍ക്കാരുടെഎണ്ണമേറിവന്നു. ഉള്ളിലേക്ക്‌ പോയ പലരും നിരാശരും നിശബ്‌ദ്ദരുമായിട്ടാണ്‌ പുറത്തേക്ക്‌ വന്നത്‌.
മനസ്സ്‌മന്ത്രിച്ചു. കൈക്കൂലികൊടുത്തില്ലെങ്കില്‍ വന്ന കാര്യം നടക്കില്ല. അവരുടെ ഉള്ളിലിരിപ്പ്‌ അറിയണമായിരിന്നു.

ആ പരീക്ഷണത്തിനൊന്നു മുതിര്‍ന്നാലോ? താന്‍ പാര്‍ക്കുന്ന ബ്രിട്ടനില്‍ കൈക്കൂലികേട്ടിട്ടില്ല. നീതിന്യായവകുപ്പുകളില്‍ ഭരണാധികാരികള്‍ ഇടപെടാറില്ല. ലോകം ആദരവോടെ കാണുന്ന ഇന്ത്യന്‍ ജനാധിപത്യം, മതേതരത്വം ഇന്ന്‌ രാഷ്ട്രീയ പാര്‍ട്ടികള്‍ ജാതി മതത്തില്‍ വീതിച്ചെടുത്തിട്ടു പ്രസംഗിക്കുന്നതോ തങ്ങള്‍ സോഷ്യലിസ്റ്റുകള്‍ കൂടിയെന്നാണ്‌.

ഇന്ത്യയില്‍കുടുതലും ദരിദ്രരായ മാടപ്പിറാവുകളാണ്‌. ആ മാടപ്പിറാവിന്റെചിറകിലാണ്‌ ഭരണാധിപരൊക്കെ അവരുടെ നികുതിപണത്തിലാണ്‌ മക്കളും കൊച്ചുമക്കളുമടക്കം ലോകമെങ്ങും ചുറ്റിക്കറങ്ങുന്നത്‌. ഇവിടെ ഉത്‌പാദിപ്പിക്കുന്ന അഴിമതി, സ്വാജനപക്ഷവാദം, വര്‍ഗ്ഗിയത, മത ഭക്തര്‍ക്ക്‌കൊടുക്കുന്ന അഭിഷ്ടസിദ്ധിയൊന്നും ആദരവോടെ കാണുന്നവര്‍ക്കറിയില്ല. പാവങ്ങള്‍ദാരിദ്ര്യം പേറിയുംയുവതിയുവാക്കള്‍സ്വപ്‌നങ്ങള്‍ കണ്ടുറങ്ങുന്നു.

നിയമപരമായി മൂന്ന്‌മാസത്തോളം കാത്തിരിക്കാതെ മക്കളുടെ പേരില്‍കൂട്ടാന്‍ സാധിക്കില്ലെന്നാണ ്‌ദേവനറിയിച്ചത്‌. ആശങ്കയോട്‌മിഴിച്ചു നിന്ന നിമിഷങ്ങള്‍. രണ്ടാഴ്‌ച്ച അവധിക്ക്‌ വന്ന തനിക്ക്‌ നീണ്ട മാസങ്ങള്‍ കാത്തിരിക്കാനുള്ള സമയമില്ല. എത്രയുംവേഗത്തില്‍ പേരില്‍ കൂട്ടി മടങ്ങണം.

കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണ്‌. അതൊക്കെ കടലാസില്‍ പൊടിപിടിച്ചുറങ്ങുന്നു.
നിരാശനായി പുറത്തിറങ്ങി എന്ത്‌ചെയ്യണമെന്നറിയാതെ ആശങ്കയോട്‌ മിഴിച്ചു നിന്ന നിമിഷങ്ങളില്‍ ദേവന്‍ പുറത്തിറങ്ങി മറ്റൊരു മരത്തണലിലെത്തി സിഗരറ്റിന്റ പുകച്ചുരുളുകള്‍ പുറത്തേക്ക്‌ വിട്ടു.

ഒരു ദീര്‍ഘനിശ്വാസത്തോടെ ദേവന്റെ അടുക്കലെത്തി തന്റെ ഹൃദയ ഭാരങ്ങള്‍ ഇറക്കിവെച്ചു. യജമാനന്റെ മുന്നിലെ ഒരടിമ. അജിത്‌ അനുകമ്പയോടെ നോക്കി. കണ്ണുകള്‍ വിടര്‍ന്നു. അവര്‍ ഒരു രഹസ്യധാരണയിലെത്തി. ആദ്യം ആവശ്യപ്പെട്ടത്‌ പതിനായിരംരൂപ. അതെന്തോ കാരുണ്യം ചെയ്‌തതുപോലെ അയ്യായിരമായി കുറച്ചു.

ഇടനിലക്കാരന്‌ പകരം സിഗരറ്റ്‌ ആണ്‌ ഇടനിലക്കാരനായത്‌. ആ ദേവകാരുണ്യം അജിത്തിന്‌ ഒരനുഗ്രഹമായി. ദേവലോകത്തെത്തിയ അജിത്‌ ദേവപ്രസാദം വാങ്ങി വീട്ടിലേക്ക്‌മടങ്ങി