മണ്ണിന്റെ മക്കൾ : കവിത, ഹേമാ വിശ്വനാഥ്

മണ്ണിന്റെ മക്കൾ : കവിത, ഹേമാ വിശ്വനാഥ്

 

ണ്ണിന്റെ മക്കളേ നിങ്ങൾ

മണ്ണു കിളച്ചു മറിക്കൂ

കപ്പയും വാഴയും ചേമ്പും ചേനയും

എല്ലാ കൃഷികളും ചെയ്യൂ

പുഞ്ച വയലിലെ ചേറിൽ

പൊൻ നെല്ലിൻ വിത്തുകളെറിയൂ

നെല്ലിൻ കതിർക്കുല കാറ്റിലാടുമ്പോൾ

മാലോകർക്കുള്ളിലാഘോഷം.

പുഴയിലെ മണൽ വാരൽ നിർത്തി

പുഴയുടെ തീരങ്ങൾ കാക്കൂ

വേനലിൽ ദാഹനീർ മൊത്തിക്കുടിക്കുവാൻ

മഴ വെള്ളം സംഭരിച്ചീടു.

കേരക്കൃഷിയുടെ നാട്ടിൽ

കേഴുന്നു കേര വൃക്ഷങ്ങൾ

മണ്ഡരി രോഗവും ചെല്ലി, പുഴുക്കളും

കെണിവെച്ചു നിങ്ങൾ തകർക്കൂ.

മലയുടെ മുകളിൽ കയറി

മലവെട്ടി തട്ടുകളാക്കൂ

റബ്ബറും ഏലവും കാപ്പിയും തേയിലയും

കൃഷി ചെയ്തു സമ്പന്നരാകൂ.

കുന്നിൻ നെറുകയിലാകെ

വൻവൃക്ഷ തൈകൾ നടുവിൻ

മാനത്തു മുട്ടുന്ന വൃക്ഷ ത്തലപ്പുകൾ

മഴ മേഘ തടയിണയാക്കൂ.

മണ്ണിനെ സ്നേഹിക്കും മക്കൾ

സത്യ ധർമത്തിൽ ചലിക്കൂ

ജീവിതാന്ത്യംവരെ നിങ്ങൾ തന്നുള്ളിലായ്

ജീവകാരുണ്യം വളർത്തൂ...

 

(പ്രകൃതി സംരക്ഷണം )