സംസ്ഥാനത്ത് യുഡിഎഫ് തരംഗം: 103 സീറ്റുകളിൽ യുഡിഎഫ് ലീഡ്

May 4, 2026 - 08:20
 0  7
സംസ്ഥാനത്ത് യുഡിഎഫ് തരംഗം: 103  സീറ്റുകളിൽ യുഡിഎഫ് ലീഡ്

സംസ്ഥാനത്ത് യുഡിഎഫ് തരംഗം. ഉച്ചയ്ക്ക് ഒരു മണിവരെയുള്ള വോട്ടെണ്ണലിന്റെ കണക്ക് അനുസരിച്ച് യുഡിഎഫ് 103 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എല്‍ഡിഎഫ് 35 ഇടത്ത് മാത്രമാണ് മുന്നിട്ടുനില്‍ക്കുന്നത്. എന്‍ഡിഎ രണ്ടിടത്താണ് ലീഡ് ചെയ്യുന്നത്. 

കോണ്‍ഗ്രസ് മാത്രം 63 ഇടത്താണ് മുന്നിട്ട് നില്‍ക്കുന്നത്. സിപിഎം 25 ഇടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്. യുഡിഎഫ് ഘടകകക്ഷിയായ ലീഗ് 23 ഇടത്താണ് ലീഡ് ഉയര്‍ത്തുന്നത്. എല്‍ഡിഎഫ് ഘടകകക്ഷിയായ സിപിഐ 9 ഇടത്ത് മാത്രമാണ് മുന്നിട്ടുനില്‍ക്കുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഏഴ്, ആര്‍എസ്പി 3, ആര്‍എംപി 1, സിഎംപികെഎസ് സി 1 എന്നിങ്ങനെയാണ് യുഡിഎഫിലെ മറ്റു ഘടകകക്ഷികളുടെ ലീഡ് നില.

2001ന് ശേഷം ആദ്യമായാണ് യുഡിഎഫിന്റെ സീറ്റ് നില നൂറ് കടക്കുന്നത്. അന്ന് എ കെ ആന്റണിയുടെ നേതൃത്വത്തിലാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. 2001ല്‍ 101 സീറ്റുകളിലാണ് യുഡിഎഫ് വിജയിച്ചത്. ഇത്തവണ 103 സീറ്റുകളിലാണ് യുഡിഎഫ് ലീഡ് ഉയര്‍ത്തുന്നത്. വയനാട്, എറണാകുളം, ഇടുക്കി, കോട്ടയം, മലപ്പുറം എന്നി ജില്ലകള്‍ തൂത്തുവാരിയാണ് യുഡിഎഫ് ലീഡ് ഉയര്‍ത്തിയത്.

140 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 79.63 ശതമാനമായിരുന്നു പോളിങ് .