തുരങ്കത്തില്‍ കുടുങ്ങിയ 41 പേരെ ഉടൻ പുറത്തെത്തിക്കും

തുരങ്കത്തില്‍ കുടുങ്ങിയ 41 പേരെ  ഉടൻ പുറത്തെത്തിക്കും

ത്തരകാശി: 17 ദിവസത്തെ കാത്തിരിപ്പിന് ഇന്ന് വിരാമമാകുന്നു. സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ പുറത്തെത്തിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കി നോഡല്‍ ഓഫീസര്‍ നീരജ് ഖൈര്‍വാള്‍.

ഇതിനോടകം 55.3 മീറ്റര്‍ ദൂരം തുരക്കുകയും ഇവിടേക്ക് പൈപ്പ് കടത്തിവിടുകയും ചെയ്തിട്ടുണ്ട്. പുറത്തേക്ക് എത്തുന്ന 41 പേരെയും ആശുപത്രികളില്‍ എത്തിക്കാനായി 41 ആംബുലൻസുകള്‍ സജ്ജമാണ്.

ടണലിന് അകത്തേക്ക് ആംബുലൻസുകള്‍ പ്രവേശിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ മുഴുവൻ തൊഴിലാളികളും പുറത്തേക്ക് എത്തുമെന്ന് ഉറച്ചുവിശ്വസിക്കുന്നതായി നോഡല്‍ ഓഫീസര്‍ അറിയിച്ചു. തുരങ്കത്തിന് പ്രവേശന കവാടത്തിനരിരെ എൻഡിആര്‍എഫ് സംഘവും സുസജ്ജമാണ്. മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി സംഭവസ്ഥലത്തെത്തി. ഡ്രില്ലിംഗിന് ശേഷം പൈപ്പുകള്‍ കടത്തിവിടുന്ന പ്രക്രിയ പൂര്‍ത്തിയായെന്നും കുടുങ്ങിക്കിടക്കുന്നവര്‍ ഉടൻ പുറത്തെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു