ഇലോണ്‍ മസ്‌ക് ഇസ്രയേലില്‍; പ്രധാനമന്ത്രി നെതന്യാഹുവുമായി കൂടിക്കാഴ്ച്ച നടത്തി

ഇലോണ്‍ മസ്‌ക് ഇസ്രയേലില്‍; പ്രധാനമന്ത്രി നെതന്യാഹുവുമായി കൂടിക്കാഴ്ച്ച നടത്തി

ഹമാസ് ഭീകരര്‍ ആക്രമിച്ച ഇസ്രയേലിലെ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് യു.എസ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു, പ്രസിഡന്റ് ഐസക് ഹെര്‍സോഗ് എന്നിവരുമായി കൂടിക്കാഴ്ചയും അദേഹം നടത്തി. ഇസ്രയേലില്‍ ആക്രമണം നടന്ന വിവിധ സ്ഥലങ്ങള്‍ അദേഹം സന്ദര്‍ശിച്ചു.

ഗാസയെ തീവ്രവാദമുക്തമാക്കിയ ശേഷം പുനര്‍നിര്‍മാണത്തില്‍ പങ്കാളിയാകാന്‍ താല്‍പര്യമുണ്ടെന്നും അദേഹം പറഞ്ഞു. ഒക്ടോബര്‍ ഏഴിന് ഹമാസ് കടന്നുകയറിയ കഫര്‍ അസ കിബ്ബുസില്‍ ആക്രമണത്തിനിരയായ ചില വീടുകളില്‍ മസ്‌ക് എത്തി. മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് കൃത്രിമ ഉപഗ്രഹം ഇസ്രായേല്‍ അനുമതിയില്ലാതെ ഗസ്സയിലടക്കം പ്രവര്‍ത്തിക്കില്ലെന്നതു സംബന്ധിച്ച് കരാറിലെത്തിയതായും ഇസ്രായേല്‍ വാര്‍ത്താവിനിമയ മന്ത്രി ശ്ലോമോ കര്‍ഹി വ്യക്തമാക്കി.

ഇലോണ്‍ മസ്‌ക് ഇസ്രയേല്‍ സന്ദര്‍ശിച്ചതിനെതിരെ ‘എക്‌സില്‍’ രൂക്ഷമായ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്. അദേഹം ഗാസയും സന്ദര്‍ശിക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്