ലോകത്തിലെ മികച്ച വിസ്‌കിയായി ഇന്ത്യന്‍ ബ്രാന്‍ഡ് 'ഇന്ദ്രി'

ലോകത്തിലെ  മികച്ച വിസ്‌കിയായി  ഇന്ത്യന്‍ ബ്രാന്‍ഡ്  'ഇന്ദ്രി'

ന്യൂഡല്‍ഹി: ലോകത്തിലെ  മികച്ച വിസ്‌കിയായി ഇന്ത്യന്‍ ബ്രാന്‍ഡ് -ഇന്ദ്രി. യൂറോപ്യന്‍ രാജ്യങ്ങളെയും അമേരിക്കയെയുമെല്ലാം തോല്‍പ്പിച്ച്‌ ഇന്ത്യന്‍ നിര്‍മ്മിത ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കി ബ്രാന്‍ഡായ ഇന്ദ്രിയെ ലോകത്തിലെ ഏറ്റവും മികച്ച വിസ്‌കിയായി തെരഞ്ഞെടുത്തു.

ഇന്ദ്രി ഏകദേശം 10000 ബോട്ടിലുകള്‍ പ്രതിദിനം നിര്‍മ്മിക്കുന്നു. ഫ്രാന്‍സിലെ പെര്‍നോഡ് റിക്കാര്‍ഡ് നിര്‍മ്മിച്ച ഗ്ലെന്‍ലിവെറ്റ് പോലുള്ള ആഗോള ബ്രാന്‍ഡുകളും ബ്രിട്ടനിലെ ഡിയാജിയോയുടെ ടാലിസ്‌കറും പ്രാദേശിക ബ്രാന്‍ഡുകളായ അമൃത്, റാഡിക്കോ ഖൈതാന്‍സ്, റാംപുര്‍ എന്നിവരുമായാണ് ഇന്ദ്രിയുടെ മത്സരം.

33 ബില്ല്യണ്‍ ഡോളറിന്റെ മദ്യവിപണിയെ ഇന്ദ്രി സ്വാധീനിക്കുമെന്നാണ് മാര്‍ക്കറ്റ് വിദഗ്ധരുടെ അഭിപ്രായം. വിസ്‌കിക്ക് മികച്ച വിപണിയുള്ള രാജ്യമാണ് ഇന്ത്യ. ഓഗസ്റ്റില്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന വിസ്‌കി ഓഫ് ദി വേള്‍ഡ് അവാര്‍ഡ് ബ്ലൈന്‍ഡ് ടേസ്റ്റിംഗില്‍ സ്‌കോട്ടിഷ്, യുഎസ് ബ്രാന്‍ഡുകളെ ഇന്ദ്രി പിന്തള്ളിയിരുന്നു.